ന്യൂഡല്‍ഹി: ആയുധത്തിന്‍െറ സ്ഥാനം തിരിച്ചറിയുന്നതിന് തദ്ദേശീയമായി നിര്‍മിച്ച റഡാര്‍ ഡി.ആര്‍.ഡി.ഒ സൈന്യത്തിന് കൈമാറി. സ്വാതി എന്ന് പേരിട്ട റഡാറിനൊപ്പം ഒരു ആണവ, ജൈവ, രാസ സൈനിക നിരീക്ഷണവാഹനവും ഡി.ആര്‍.ഡി.ഒ കൈമാറി. സൈനിക ആവശ്യങ്ങള്‍ക്കുശേഷം റഡാറിന്‍െറ കയറ്റുമതി സാധ്യത പരിശോധിക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ പറഞ്ഞു.
നാലെണ്ണം നിലവില്‍ പ്രവര്‍ത്തനസജ്ജമാണ്. നിയന്ത്രണരേഖയില്‍ വലിയ ആയുധങ്ങളൊന്നുമില്ലാത്തപ്പോള്‍ സ്വാതി നന്നായി പ്രവര്‍ത്തിച്ചതായും അദ്ദേഹം നിരീക്ഷിച്ചു. സംവിധാനം വിജയകരമാണെന്ന് സേനാമേധാവി ബിപിന്‍ റാവത്ത് അറിയിച്ചു. 50 കിലോമീറ്ററാണ് സ്വാതിയുടെ പരിധി. ലോകത്ത് നിലവില്‍ പ്രവര്‍ത്തനക്ഷമമായ എല്ലാ ആയുധങ്ങളും സ്വാതിക്ക് തിരിച്ചറിയാനാകും.
നിയന്ത്രണരേഖയില്‍ റഡാര്‍ കഴിഞ്ഞവര്‍ഷം പ്രവര്‍ത്തനമാരംഭിച്ചതായും പാക് വെടിവെപ്പ് നേരിടുന്നതില്‍ പ്രധാന പങ്ക് വഹിച്ചതായും പ്രതിരോധമന്ത്രാലയ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.