ശ്രീനഗർ: സൈനിക ഹെലികോപ്ടർ ഡാമിൽ തകർന്നു വീണു. ഹെലികോപ്ടറിലുണ്ടായിരുന്ന പൈലറ്റിനെയും സഹപൈലറ്റിനെയും കാണാതായി.
പഞ്ചാബിലെ പത്താൻകോട്ടിൽനിന്നും പറന്നുയർന്ന ധ്രുവ് ഹെലികോപ്ടറാണ് ജമ്മു-കശ്മീർ കഠ്വ ജില്ലക്ക് സമീപമുള്ള രഞ്ജിത്ത് സാഗർ ഡാമിൽ തകർന്നുവീണത്.
കാണാതായവർക്കായി തിരച്ചിൽ ആരംഭിച്ചതായി സൈനികവൃത്തങ്ങൾ അറിയിച്ചു. ഹെലികോപ്ടറിെൻറ ഭാഗങ്ങൾ ഡാമിൽ ഒഴുകി നടന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് കഠ്വ സീനിയർ പൊലീസ് സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.