പൂ​ഞ്ച് ഭീ​ക​രാ​ക്ര​മ​ണം: വീരമൃത്യു വരിച്ചവർ ഇവരാണ്

ജ​മ്മു: ജ​മ്മു-​ക​ശ്മീ​രി​ലെ ര​ജൗ​രി മേ​ഖ​ല​യി​ൽ​പെ​ട്ട പൂ​ഞ്ച് ജി​ല്ല​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീരമൃത്യു വരിച്ച ജവാൻമാരുടെ പേരുകൾ സൈന്യം പുറത്തുവിട്ടു. രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സി​ലെ ഹവീൽദാർ മൻദീപ് സിങ്, ലാൻസ് നായികുമാരായ ദേബാശിഷ് ​​ബസ്വാൾ, കുൽവന്ത് സിങ്, ശിപായിമാരായ ഹർകൃഷൻ സിങ്, സേവക് സിങ് എന്നിവരാണ് മരിച്ചതെന്ന് നഗ്രോട്ട ആസ്ഥാനമായുള്ള ആർമി ക്യാപ് അറിയിച്ചു.

മെ​ന്ദാ​ർ സ​ബ്ഡി​വി​ഷ​നി​ൽ ഭ​ട്ട ദൂ​രി​യ​ൻ ദേ​ശീ​യ​പാ​ത​യി​ൽ വ്യാ​ഴാ​ഴ്ച പ​ക​ൽ മൂ​ന്നി​നായിരുന്നു ആക്രമണം. അ​ഞ്ചു പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

ഭിം​ബ​ർ ഗ​ലി​യി​ൽ​നി​ന്ന് സം​ഗി​യാ​ട്ടി​ലേ​ക്കു പോ​യ സൈ​നി​ക വാ​ഹ​ന​ത്തി​ന് നേ​രെ​യാ​ണ് അ​ജ്ഞാ​ത​രാ​യ ഭീ​ക​ര​ർ ഗ്ര​നേ​ഡ് എ​റി​ഞ്ഞ​ത്. ക​ന​ത്ത മ​ഴ​യും വെ​ളി​ച്ച​ക്കു​റ​വും മു​ത​ലെ​ടു​ത്താ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് നോ​ർ​ത്തേ​ൺ ക​മാ​ൻ​ഡ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.സൈ​നി​ക വാ​ഹ​ന​ങ്ങ​ളു​ടെ വ്യൂ​ഹ​ത്തി​ൽ​പെ​ട്ട ട്ര​ക്കി​ലെ സൈ​നി​കർക്കു നേരെ​യാ​ണ് ആ​ക്ര​മണം ഉണ്ടായത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ച വാ​ഹ​ന​ത്തി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്ന് ​​​​സൈ​ന്യം ഉ​റ​പ്പി​ച്ച​ത്. പരിക്കേറ്റവർ രജൗരി സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. 

Tags:    
News Summary - Army releases names of soldiers killed in Poonch terror attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.