ന്യൂഡൽഹി: സിക്കിമിലെ ഇന്ത്യ-ചൈന അതിർത്തിയായ നാഥുലാ പാസിൽ കുടുങ്ങിയ 2500 വിനോദസഞ്ചാരികളെ സൈന്യം രക്ഷിച്ചു. നാഥ ുലാ പാസിെല 17ാം മൈലിൽ കനത്ത മഞ്ഞു വീഴ്ചയെ തുടർന്നാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം കുടുങ്ങിയത്.
300-400 വാഹനങ്ങളിൽ നാഥുലാ ചുരം സന്ദശിച്ച് മടങ്ങുകയായിരുന്നു ഇവർ. സംഭവം അറിഞ്ഞ ഉടൻ ഇന്ത്യൻ സൈന്യം രക്ഷാപ്രവർത്തനം നടത്തി. 1500 ഒാളം വിനോദ സഞ്ചാരികൾക്ക് 17ാം മൈലിൽ തന്നെ താമസവും ഭക്ഷണവും മരുന്നും തണുപ്പകറ്റാൻ വസ്ത്രങ്ങളും നൽകിയിട്ടുണ്ട്. ബാക്കിയുള്ളവെര 13ാം െമെലിലേക്ക് മാറ്റി. ഇന്ത്യൻ സൈന്യത്തിെൻറ രണ്ട് സെറ്റ് ജെ.സി.ബി ഉപയോഗിച്ച് റോഡിലെ മഞ്ഞ് നീക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.