അർണബി​െൻറ അറസ്​റ്റ്​: അമിത്​ഷായെ തള്ളി ശിവസേന

മുംബൈ: റിപ്പബ്ലിക്​ ടി.വി എഡിറ്റർ ഇൻ ചീഫ്​ അർണബ്​ ഗോസ്വാമിയുടെ അറസ്​റ്റിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷായുടെ പ്രസ്​താവനക്കെതിരെ ശിവസേന മുഖപത്രം സാമ്​ന. ​ദുഃഖിതയായ വിധവ ത​െൻറ ഭർത്താവിന് നീതി തേടി പരാതി നൽകിയതോടെയാണ്​​ അർണബ്​ അറസ്​റ്റിലാകുന്നതെന്ന്​​ സാമ്​നയുടെ എഡിറ്റോറിയൽ ചൂണ്ടിക്കാട്ടി.

'ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതുപോലെ ജനാധിപത്യത്തി​െൻറ നാലാം തൂണിന്​ നേരെയുള്ള ആക്രമണമല്ല ഈ അറസ്​റ്റ്​. സർക്കാറിനെതിരെ എഴുതിയതിന് നിരവധി മാധ്യമപ്രവർത്തകരെയാണ്​ ഗുജറാത്തിൽ അറസ്​റ്റ്​ ചെയ്​തത്​. ഉത്തർപ്രദേശിൽ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അന്നൊന്നും ആരും അടിയന്തരാവസ്ഥയെക്കുറിച്ച് ഓർമപ്പെടുത്തിയിട്ടില്ല' -എഡിറ്റോറിയൽ പറയുന്നു.

അർണബ്​ ഗോസ്വാമിയുടെ അറസ്​റ്റ്​ ജനാധിപത്യത്തിന്​ അപമാനകരമെന്നാണ്​ കഴിഞ്ഞദിവസം ​ അമിത്​ഷാ ആരോപിച്ചത്​. 'കോൺഗ്രസും സഖ്യകക്ഷികളും ജനാധിപത്യത്തെ വീണ്ടും നാണംകെടുത്തി. റിപ്പബ്ലിക് ടി.വിക്കും അർണബ് ഗോസ്വാമിക്കും എതിരെ ഭരണകൂടം അധികാരം ദുരുപയോഗം ചെയ്യുകയാണ്​. ഇത്​ വ്യക്തിസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തി​െൻറ നാലാംതൂണിനും നേരെയുള്ള ആക്രമണമാണ്​. മാധ്യമങ്ങൾക്കെതിരായ ആക്രമണം അടിയന്തിരാവസ്ഥയെ ഓർമപ്പെടുത്തുന്നു' -അമിത്​ഷാ കുറ്റപ്പെടുത്തി.

ഇൻറീരിയർ ഡിസൈനർ അൻവയ്​ നായികും മാതാവ്​ കുമുദ്​ നായികും 2018ൽ ആത്മഹത്യ ചെയ്​തതുമായി ബന്ധപ്പെട്ട്​ ആത്മഹത്യാ പ്രേരണക്കുറ്റം​ ചുമത്തിയാണ് അർണബിനെ അറസ്​റ്റ്​ ചെയ്​തത്​. ബുധനാഴ്​ച രാവിലെ അ​ദ്ദേഹത്തി​െൻറ വീട്ടിലെത്തിയാണ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. കൂടെ വരാൻ കൂട്ടാക്കാതിരുന്ന അർണബിനെ ബലം പ്രയോഗിച്ച്​​ പൊലീസ്​ വാഹനത്തിൽ കയറ്റുകയായിരുന്നു​.

Tags:    
News Summary - Arnab arrested: Shiv Sena rejects Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.