വരുന്നു രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി

ലഖ്നൗ: രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി നിർമിക്കാനുള്ള പദ്ധതിയുമായി യു.പി സർക്കാർ. ഇതിനായി യോഗി സർക്കാർ 1,000 ഏക്കർ സ്ഥലമാണ് കണ്ടെത്തിയത്. ഗൗതം ബുദ്ധ നഗറിൽ സെക്ടർ 21ലെ ഭൂമിയാണിത്.

അത്യാധുനിക സംവിധാനത്തോടുകൂടിയാണ് ഫിലിം സിറ്റിയുടെ നിർമാണം. പുതുതായി നിർമ്മിക്കുന്ന ജെവാർ വിമാനത്താവളത്തിൽ നിന്നും ആറ് കിലോ മീറ്റർ ദൂരം മാത്രമാണ് ഈ പ്രദേശത്തേക്കുള്ളത്. ഇത് ഫിലിംസിറ്റിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

സെപ്തംബർ 19 നാണ് രാജ്യത്തെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തർപ്രദേശിൽ നിർമ്മിക്കുന്ന വിവരം സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടത്. ഭൂമി കണ്ടെത്താനുള്ള ചുമതല യമുന എക്‌സ്പ്രസ്‌വേയ് ഇൻഡ്‌സ്ട്രിയൽ ഡെവലപ്‌മെന്‍റ് അതോറിറ്റിയ്ക്കാണ് നൽകിയിരുന്നത്.

'രാജ്യത്ത് മികച്ച നിലവാരമുള്ള ഫിലിം സിറ്റി ആവശ്യമാണ്. യു.പി ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. രാജ്യത്തെ ഏറ്റവും വലുതും മനോഹരവുമായ ഫിലിം സിറ്റി നിര്‍മ്മിക്കാനാണ് സര്‍ക്കാരിന്‍റെ പദ്ധതി'- എന്ന് യു.പി സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

Tags:    
News Summary - Around 1,000 acres of land identified for film city in Gautam Buddh Nagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.