ശ്രീനഗർ: കേന്ദ്രസർക്കാർ നിരോധിച്ച കശ്മീർ ജമാഅത്ത് ഇസ്ലാമിയെ പിന്തുണക്കുന്ന പി.ഡി.പി നേതാവ് മെഹബൂബ മുഫ് തിയെ അറസ്റ്റു ചെയ്യണമെന്ന് കശ്മീർ മുൻ ഉപമുഖ്യമന്ത്രി കവീന്ദർ ഗുപ്ത. കശ്മീരിൽ തീവ്രവാദം പ്രചരിപ്പിക്കുന്ന മദ്രസകൾ പൂട്ടണമെന്നും കവീന്ദർ പറഞ്ഞു.
അഫ്ഗാനിസ്താനിലും ബംഗ്ലാദേശിലുമെല്ലാം ഭീകരവാദ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിരോധിച്ച സംഘടനകളുടെ മതപഠനശാലകൾ നിരോധിച്ചിട്ടുണ്ട്. കശ്മീരിലും അത്തരം നടപടി ഉണ്ടാകണം- കവീന്ദർ ഗുപ്ത പറഞ്ഞു. കശ്മീർ ജമാഅത്ത് ഇസ്ലാമിയെ നിരോധിക്കുന്നത് അപകടകരമായ പ്രത്യാഘാതങ്ങൾ വിളിച്ചുവരുത്തുമെന്ന് മെഹബൂബ പറഞ്ഞിരുന്നു.
കവീന്ദറിെൻറ പരാമർശത്തിനെതിരെ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുള്ള രംഗത്തെത്തി. കവീന്ദർ ഗുപ്തയെ പോലുള്ളവർ ഉൾപ്പെട്ട ആർ.എസ്.എസ് ശാഖകളിൽ നിന്ന് വിദ്വേഷം തന്നെയാണ് പ്രചരിക്കുകയെന്ന് ഉമർ അബ്ദുള്ള വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.