രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വം; പരിശോധനയിലെന്ന് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ആക്ഷേപം പരിശോധിച്ചുവരുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അലഹബാദ് ഹൈകോടതിയെ അറിയിച്ചു. രാഹുൽ യു.കെ പൗരനാണെന്നും ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിൽ കോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയിരുന്നു. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് മൂന്നാഴ്ചക്കകം നിർദേശം തേടാൻ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.ബി.പാണ്ഡെയോട് കോടതി ആവശ്യപ്പെട്ടു.

2024 ഡിസംബർ 19ന് ഹരജി പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കർണാടക സ്വദേശി എസ്. വിഘ്നേഷ് ശിശിർ ആണ് രാഹുൽ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നൽകിയത്.

Tags:    
News Summary - Rahul Gandhi's Citizenship To Be Revoked? Centre To File Reply In High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.