ഗുവാഹതി: ബീഫിനെ കുറിച്ച് രണ്ടു വർഷം മുമ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം ഡിലീറ്റ് ചെയ ്ത പോസ്റ്റിെൻറ പേരിൽ അസമിൽ ഗവേഷകക്കെതിരെ കേസ്. േഗാഹട്ടി സർവകലാശാലയിലെ ഗവേഷക രഹ്ന സുൽത്താനക്കെതിരെ യാണ് ഗുവാഹതി പൊലീസ് ഐ.ടി നിയമം പ്രകാരം സ്വമേധയാ കേസെടുത്തത്.
ബുധനാഴ്ച പ്രാദേശിക പോർട്ടൽ നൽകിയ വാർ ത്തയിലൂടെയാണ് തങ്ങൾ വിവരമറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ഈദ് ദിനത്തിലാണ് സുൽത്താന എഫ്.ബിയിൽ ഇൗ പോസ്റ്റിട്ടതെന്നാണ് പോർട്ടൽ പറയുന്നത്. എന്നാൽ, 2017 ജൂണിലാണ് താൻ പോസ്റ്റിട്ടതെന്നും ഇപ്പോൾ ഇത് പ്രസിദ്ധീകരിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും സുൽത്താന പറഞ്ഞു. പോസ്റ്റ് മിനിറ്റുകൾക്കകം പിൻവലിച്ചിരുന്നു.
അതേസമയം, ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനുള്ള വിസ്താരം നടക്കുേമ്പാൾ ന്യൂനപക്ഷ സമുദായത്തിൽപെട്ട അർഹരായവരെ താൻ സഹായിച്ചിരുന്നു. ഇതിെൻറ പേരിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് കേസെന്ന് സംശയിക്കുന്നതായി അവർ പറഞ്ഞു. പഴയ സംഭവത്തിെൻറ പേരിൽ സുൽത്താനയെ അറസ്റ്റ് ചെയ്യാൻ സാധ്യതയില്ലെന്നും പതിവ് അന്വേഷണത്തിെൻറ ഭാഗമാണ് കേസെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിനിടെ, പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ അപകീർത്തികരമായ ചിത്രം പോസ്റ്റ് ചെയ്ത ഒരാളെ കൊക്രജർ ജില്ലയിൽ നിന്ന് ചൊവ്വാഴ്ച രാത്രി അറ്സ്റ്റ് ചെയ്തു. ഇയാളിൽനിന്ന് മൊബൈൽ ഫോണും രണ്ടു സിമ്മുകളും കണ്ടെടുത്തതായി കൊക്രജർ എസ്.പി രാജൻ സിങ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.