Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടുവർഷം മുമ്പ്​...

രണ്ടുവർഷം മുമ്പ്​ ഒഴിവാക്കിയ എഫ്​.ബി പോസ്​റ്റി​െൻറ പേരിൽ ഗവേഷകക്കെതിരെ കേസ്​

text_fields
bookmark_border
രണ്ടുവർഷം മുമ്പ്​ ഒഴിവാക്കിയ എഫ്​.ബി പോസ്​റ്റി​െൻറ പേരിൽ ഗവേഷകക്കെതിരെ കേസ്​
cancel
ഗുവാഹതി: ബീഫിനെ കുറിച്ച്​ രണ്ടു വർഷം മുമ്പ്​ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത്​ മിനിറ്റുകൾക്കകം ഡിലീറ്റ്​ ചെയ ്​ത പോസ്​റ്റി​​​​െൻറ പേരിൽ അസമിൽ ഗവേഷകക്കെതിരെ കേസ്​. ​േഗാഹട്ടി സർവകലാശാലയിലെ ഗവേഷക രഹ്​ന സുൽത്താനക്കെതിരെ യാണ്​ ഗുവാഹതി പൊലീസ്​ ഐ.ടി നിയമം പ്രകാരം​ സ്വമേധയാ കേസെടുത്തത്​.

ബുധനാഴ്​ച പ്രാദേശിക പോർട്ടൽ നൽകിയ വാർ ത്തയിലൂടെയാണ്​ തങ്ങൾ വിവരമറിഞ്ഞതെന്ന്​ പൊലീസ്​ പറഞ്ഞു. തിങ്കളാഴ്​ച ഈദ്​ ദിനത്തിലാണ്​ സുൽത്താന എഫ്​.ബിയിൽ ഇൗ പോസ്​റ്റിട്ടതെന്നാണ്​ പോർട്ടൽ പറയുന്നത്​. എന്നാൽ, 2017 ജൂണിലാണ്​ താൻ പോസ്​റ്റിട്ടതെന്നും ഇപ്പോൾ ഇത്​ പ്രസിദ്ധീകരിച്ചത്​ എന്തിനാണെന്ന്​ മനസ്സിലാകുന്നില്ലെന്നും സുൽത്താന പറഞ്ഞു. പോസ്​റ്റ്​ മിനിറ്റുകൾക്കകം പിൻവലിച്ചിരുന്നു.
അതേസമയം, ദേശീയ പൗരത്വ രജിസ്​റ്ററിൽ ഉൾപ്പെടുത്തുന്നതിനുള്ള വിസ്​താരം നടക്കു​േമ്പാൾ ന്യൂനപക്ഷ സമുദായത്തിൽപെട്ട അർഹരായവരെ താൻ സഹായിച്ചിരുന്നു. ഇതി​​​​െൻറ പേരിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്​ കേസെന്ന്​ സംശയിക്കുന്നതായി അവർ പറഞ്ഞു. പഴയ സംഭവത്തി​​​​െൻറ പേരിൽ സുൽത്താനയെ അറസ്​റ്റ്​ ചെയ്യാൻ സാധ്യതയില്ലെന്നും പതിവ്​ അന്വേഷണത്തി​​​​െൻറ ഭാഗമാണ്​ കേസെന്നും മുതിർന്ന പൊലീസ്​ ഉദ്യോഗസ്​ഥൻ പറഞ്ഞു.

അതിനിടെ, പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ എന്നിവരുടെ അപകീർത്തികരമായ ചിത്രം പോസ്​റ്റ്​ ചെയ്​ത ഒരാളെ കൊക്രജർ ജില്ലയിൽ നിന്ന്​ ചൊവ്വാഴ്​ച രാത്രി അറ്​സ്​റ്റ്​ ചെയ്​തു. ഇയാളിൽനിന്ന്​ മൊബൈൽ ഫോണും രണ്ടു സിമ്മുകളും കണ്ടെടുത്തതായി കൊക്രജർ എസ്​.പി രാജൻ സിങ്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postmalayalam newsindia newsGuwahati
News Summary - arrest over fb post-india news
Next Story