മാവേലിക്കര: മദ്യപിക്കാൻ പണം നല്‍കാത്തതിന് വയോധികയായ മാതാവിനെ ഉപദ്രവിച്ച് അവശയാക്കിയ കേസിൽ ജയിലിലായിരുന്ന മകൻ മരിച്ചനിലയിൽ. വെട്ടിയാര്‍ വാക്കേലേത്ത് വീട്ടിൽ രാജനാണ് (48) മാവേലിക്കര ജയിലിൽ റിമാൻഡിലിരിക്കെ വ്യാഴാഴ്ച മരിച്ചത്.
നവംബർ 20ന് വൈകീട്ട് മൂന്നോടെ വെട്ടിയാറുള്ള വീട്ടിൽ അമ്മ ശാന്തയോട് മദ്യപിക്കാൻ പണം ആവശ്യപ്പെടുകയും നൽകാത്തതിലുള്ള ദേഷ്യം കാരണം അമ്മയെ അടിക്കുകയും തൊഴിക്കുകയും കഴുത്തിനു കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് അവശയാക്കിയശേഷം ഒളിവിൽ പോകുകയുമായിരുന്നു.
മുമ്പും പലപ്രാവശ്യം മാതാപിതാക്കളെ ഉപദ്രവിച്ചിട്ടുള്ള ഇയാളെ പലപ്പോഴും നാട്ടുകാര്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചിരുന്നത്. അമ്മ ശാന്തയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവേ ഒളിവിൽ പോയിരുന്ന പ്രതിയെ ഇലവുംതിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്. തുടർന്ന് മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.