ന്യൂഡൽഹി: ജമ്മു- കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയത് ശരിവെച്ച സുപ്രീംകോടതി വിധിയിൽ ആശങ്ക പ്രകടിപ്പിച്ച് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപറേഷൻ (ഒ.ഐ.സി) നടത്തിയ അഭിപ്രായം ശക്തമായി തള്ളി ഇന്ത്യ .
‘മനുഷ്യാവകാശങ്ങൾ തുടർച്ചയായി ലംഘിക്കുന്നതും അതിർത്തി കടന്നുള്ള ഭീകരതയെ പശ്ചാത്താപമില്ലാതെ സഹായിക്കുന്നതുമായ രാജ്യത്തിന്റെ നിർദേശപ്രകാരമുള്ള ഒ.ഐ.സിയുടെ അഭിപ്രായം കൂടുതൽ സംശയാസ്പദമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
പാകിസ്താന്റെ പ്രേരണയിലാണ് ഒ.ഐ.സിയുടെ പ്രസ്താവനയെന്ന് പേര് പറയാതെ ബാഗ്ചി സൂചിപ്പിച്ചു. ഒ.ഐ.സി ജനറൽ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച പ്രസ്താവന തെറ്റായ വിവരമടങ്ങിയതും തെറ്റായ ലക്ഷ്യത്തോടെയുള്ളതുമാണെന്നും ഇന്ത്യ ഈ പ്രസ്താവന നിരസിക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇത്തരം പ്രസ്താവനകൾ ഒ.ഐ.സിയുടെ വിശ്വാസ്യതയെ തകർക്കുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.