ന്യൂഡൽഹി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി. വ്യാപാര യുദ്ധം അസ്ഥിരത ഉണ്ടാക്കുന്നുണ്ടെങ്കിലും ഇന്ത്യക്ക് അത് അവസരങ്ങൾ തുറന്ന് നൽകും. പ്രതിസന്ധികളെ നേട്ടങ്ങളാക്കി മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിനു വേണ്ടി ജി.എസ്.ടിയിൽ സെസ്സ് എർപ്പടുത്തുന്ന കാര്യത്തിൽ ഏഴ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ സമിതി രൂപികരിക്കുമെന്ന് അരുൺ ജയ്റ്റ്ലി വ്യക്തമാക്കി. കമ്മറ്റി അംഗങ്ങളെ അടുത്ത കൗൺസിൽ യോഗത്തിൽ തീരുമാനിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
ചേംബർ ഒാഫ് കോമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് വ്യാപാര യുദ്ധം സംബന്ധിച്ച് ജെയ്റ്റ്ലി പ്രസ്താവന നടത്തിയത്. എണ്ണ വില കുടുന്നത് സമ്പദ്വ്യവസ്ഥക്ക് പ്രതിസന്ധിയാണെന്നും ജെയ്റ്റ്ലി സമ്മതിച്ചു. രാജ്യത്തിന് ആവശ്യമുള്ള എണ്ണയുടെ 81 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ജെയ്റ്റ്ലി പറഞ്ഞു.
അമേരിക്ക-ചൈന വ്യാപാര യുദ്ധം ശക്തമാകുന്നതിനിടെ ഇത് ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഗുണകരമാവുമെന്ന് ചില സാമ്പത്തിക വിദഗ്ധരും പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ നിർമാണ മേഖലക്ക് വ്യാപാര യുദ്ധം ഗുണകരമാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.