കള്ളപ്പണം ഉല്‍പാദിപ്പിച്ചവര്‍ എതിരായ നടപടിയെ വിമര്‍ശിക്കുന്നു –ജെയ്റ്റ്ലി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കറന്‍സി നിരോധനത്തിനെതിരെ ആഞ്ഞടിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് മറുപടിയുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കള്ളപ്പണം ഉല്‍പാദിപ്പിച്ച 2005 മുതല്‍ 2014 വരെയുള്ള കാലയളവ് രാജ്യം ഭരിച്ചവരാണ് കള്ളപ്പണത്തിനെതിരായ നടപടിയെ വിമര്‍ശിക്കുന്നതെന്ന് ജെയ്റ്റ്ലി കുറ്റപ്പെടുത്തി. ഇവര്‍ ഭരിക്കുന്ന കാലയളവിലാണ് ഏറ്റവും കൂടുതല്‍ അഴിമതിയും കുംഭകോണവും നടന്നതെന്നും ജെയ്റ്റ്ലി തുടര്‍ന്നു.

2ജി, കോമണ്‍വെല്‍ത്ത് ഗെയിംസ്, കല്‍ക്കരി കുംഭകോണങ്ങള്‍ അബദ്ധമായി ഇവര്‍ക്ക് തോന്നുന്നില്ല. ഇതുവഴിയുണ്ടായ കള്ളപ്പണത്തിനെതിരെ നടപടിയെടുത്തപ്പോഴാണ് അവര്‍ അബദ്ധം കാണുന്നതെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പ്രതിപക്ഷത്തിന് സാമ്പത്തിക പരിഷ്കരണ നടപടി തുടരുന്നതില്‍ താല്‍പര്യമില്ളെന്നും മന്ത്രി കുറ്റപ്പെടുത്തി. സുതാര്യതക്കായി കൊണ്ടുവന്ന നടപടിക്ക് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാറിന് കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷം അമ്പരന്നുവെന്നും ജെയ്റ്റ്ലി പറഞ്ഞു.

Tags:    
News Summary - arun jaitly react to manmohan singh comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.