മദ്യനയ അഴിമതി: കെജ്‌രിവാൾ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: മദ്യമയ അഴിമതിക്കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. മൂന്ന് ദിവസത്തെ സി.ബി.ഐ കസ്റ്റഡി അവസാനിച്ച് ശനിയാഴ്ച ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

മദ്യനയ അഴിമതിയിൽ സി.ബി.ഐ അന്വേഷിക്കുന്ന കേസിലാണ് കോടതിയുടെ നടപടി. കെജ്രിവാളിനെ സി.ബി.ഐ. ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. സി.ബി.ഐ സംഘം ജയിലിലെത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ഡല്‍ഹി റൗസ് അവന്യൂ കോടതി അദ്ദേഹത്തെ മൂന്നുദിവസം സി.ബി.ഐ. കസ്റ്റഡിയിൽ വിട്ടിരുന്നു.

എൻഫോ​​ഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അറസ്റ്റിൽ ഡൽഹി കോടതി അനുവദിച്ച ജാമ്യം ​ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ നൽകിയ ഹരജി സുപ്രീംകോടതി കഴിഞ്ഞ ബുധനാഴ്ച പരിഗണിക്കാനിരിക്കെയായിരുന്നു സി.ബി.ഐയുടെ നാടകീയ അറസ്റ്റ്. തിഹാർ ജയിലിൽ കഴിയുന്ന കെജ്രിവാൾ ഇ.ഡി കേസിലും ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.

സി.ബി.​ഐ നടപടി രാഷ്ട്രീയ​പ്രേരിതമാണെന്ന് ​ആരോപിച്ച് ശനിയാഴ്ച ‘ആപ്’ പ്രവർത്തകർ ബി.ജെ.പി ദേശീയ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് അടക്കമുള്ളവരുടെ നേതൃത്വത്തിൽ ആപ് ആസ്ഥാനത്തു നിന്നായിരുന്നു മാർച്ച് ആരംഭിച്ചത്. 

Tags:    
News Summary - Arvind Kejriwal in judicial custody for 14 days in Liquor policy scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.