കെജ് രിവാൾ രാജിവെക്കില്ല: ബിഗ് ബ്രേക്കിങ്ങിന് രണ്ട് മണിവരെ കാത്തിരിക്കൂ: ആം ആദ്മി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ രാജിവെക്കില്ലെന്ന് ആം ആദ്മി  പാർട്ടി. രണ്ട് കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്ന ആരോപണത്തിൽ പെട്ടുഴലുന്ന കെജ് രിവാൾ രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങൾ സൂചന നൽകിയത്.

ആരോപണങ്ങൾക്കിടെ പ്രത്യേക നിയമ സഭ സമ്േളനം വിളിക്കുമെന്ന് കെജ് രിവാൾ ട്വീറ്റ് ചെയ്തിരുന്നു. ഡൽഹി മന്ത്രിസഭയിൽ അംഗമായിരുന്ന കപിൽ മിശ്രയുടെ ആരോപണങ്ങളെ തുടർന്ന് നിശബ്ദനായിരുന്ന കെജ് രിവാൾ  ഇന്നലെയാണ് മൗനം വെടിഞ്ഞത്.

ഇന്നത്തെ മന്ത്രിസഭായോഗം അസാധാരണ സംഭവത്തിന് സാക്ഷ്യം വഹിക്കുമെന്നും മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങൾ പറഞ്ഞു. ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ബില്ല് പാസാക്കാനായി വിളിച്ചുചേർത്ത യോഗത്തിൽ രണ്ടുമണിക്ക് സുപ്രധാനമായൊരു വെളിപ്പെടുത്തൽ ഉണ്ടാകുമെന്നാണ് സൂചന. കേന്ദ്രം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ കാണിച്ച തിരിമറി സംബന്ധിച്ചായിരിക്കും വെളിപ്പെടുത്തലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

'കെജ് രിവാൾ രാജിവെക്കുന്നില്ല. അതിലും പ്രധാനപ്പെട്ട മറ്റൊരു വെളിപ്പെടുത്തൽ ഇന്ന് രണ്ട് മണിക്ക് സംഭവിക്കും' എ.എപിയുടെ എ.ടി വിഭാഗം കൈകാര്യം ചെയ്യുന്ന അങ്കിത് ലാൽ  ട്വീറ്റ് ചെയ്തു.

അതേസമയം, കെജരിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച കപിൽ മിശ്ര ഇന്ന് രാവിലെ സി.ബി.ഐ ഓഫിസിലെത്തുമെന്ന് അറിയിച്ചു. കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്നാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം.

Tags:    
News Summary - Arvind Kejriwal Isn't Resigning, Says AAP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.