ന്യൂഡൽഹി: െഎ.പി.എസ് ഭരണത്തിനും റേഷൻ വിതരണത്തിലുമുള്ള തർക്കത്തിനു ശേഷം സി.സി.ടി.വിയുടെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലെഫ്. ഗവർണർ അനിൽ ബൈജാനും തമ്മിലടി. നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനായുള്ള നിർദേശങ്ങൾ അടങ്ങിയ ഗവർണറുടെ റിപ്പോർട്ട് കെജ്രിവാൾ പരസ്യമായി കീറിക്കളഞ്ഞു. നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനും അവ നിയന്ത്രിക്കുന്നതിനും സംവിധാനങ്ങൾ ഒരുക്കുന്നതിനായി നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഗവർണർ രൂപീകരിച്ച സമിതിയുടെ റിപ്പോർട്ടാണ് മുഖ്യമന്ത്രി കീറിക്കളഞ്ഞത്.
െറസിഡൻസ് അസോസിയേഷനുകൾ, മാർക്കറ്റ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവയിലെ അംഗങ്ങളെ ഗാന്ധി സ്റ്റേഡിയത്തിൽ വെച്ച് അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് ഗവർണറുടെ റിപ്പോർട്ട് കെജ്രിവാൾ കീറിക്കളഞ്ഞത്. നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ പൊലീസ് അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് കെജ്രിവാളിെൻറ പ്രവൃത്തി. നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിലുടെ ഡൽഹിയിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പകുതിയായി കുറക്കാനാകുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
കഴിഞ്ഞ മൂന്നു വർഷമായി നഗരത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിനായി സർക്കാർ ശ്രമിക്കുന്നു. എന്നാൽ ലെഫ്. ഗവർണറോ ബി.ജെ.പി സർക്കാറോ അതിന് അനുവദിക്കുന്നില്ലെന്നും കെജ്രിവാൾ ആരോപിച്ചു. തുടർന്ന് ഗവർണറുടെ സമിതി നൽകിയ റിപ്പേർട്ടിലെ ചില ഭാഗങ്ങൾ ജനങ്ങളെ വായിച്ചു കേൾപ്പിച്ചു.
‘സി.സി.ടി.വി സ്ഥാപിച്ചാൽ കെട്ടിടങ്ങളുടെ ഉടമകളും നിരീക്ഷണ കാമറ നിയന്ത്രിക്കുന്നവരും പൊതു സ്ഥലത്ത് നടക്കുന്ന കാര്യങ്ങൾ അതാത് അധികൃതരെയോ പൊലീസിനെയോ അറിയിക്കണം. പൊലീസോ അധികൃതരോ വന്ന് പ്രദേശം പരിശോധിച്ച് സി.സി.ടി.വി ആവശ്യമുണ്ടോ എന്ന് ഉറപ്പുവരുത്തും’ എന്നായിരുന്നു റിപ്പോർട്ടിലെ ഭാഗങ്ങൾ.
ജനാധിപത്യ രാജ്യത്ത് പൊലീസ് ഭരണമല്ല, ജനങ്ങളുടെ നിയമമാണ് നടപ്പിലാക്കുക എന്ന് ലെഫ്. ഗവർണറെ ഒാർമിപ്പിക്കുകയാണ്. നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നതിന് നമുക്ക് ലൈസൻസിെൻറ ആവശ്യമുണ്ടോ? ഇല്ലെന്ന് നിങ്ങളെല്ലാവരും പറയുന്നു. എങ്കിൽ പിന്നെ ഇൗ റിപ്പോർട്ട് കൊണ്ട് നാം എന്തു ചെയ്യാനാണ്? കിറിക്കളയുകയല്ലേ? -എന്നു ചോദിച്ചുകൊണ്ട് കെജ്രിവാൾ റിപ്പോർട്ട് കീറി വലിെച്ചറിഞ്ഞു.
അതേസമയം, റിപ്പോർട്ടിെൻറ കരടാണിതെന്നും പൊതുസമൂഹത്തിെൻറ നിർദേശങ്ങൾക്കനുസരിച്ച് വ്യക്തത വരുത്തുന്നതിനാണ് പ്രസിദ്ധീകരിച്ചതെന്നും ഗവർണറുടെ ഒാഫീസ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.