എന്റെ ജീവിതം രാഷ്ട്രത്തിന് ​​വേണ്ടി സമർപ്പിച്ചത്; അറസ്റ്റിനു ശേഷം പ്രതികരിച്ച് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ. തന്റെ ജീവിതം രാഷ്ട്രത്തിന് വേണ്ടി സമർപ്പിച്ചിരിക്കുന്നുവെന്നായിരുന്നു കെജ്രിവാളി​ന്റെ പ്രതികരണം. അഴികൾക്കുള്ളിലിരുന്നാണെങ്കിലും രാഷ്ട്രത്തിന് ​വേണ്ടി സേവനം തുടരുമെന്നും കെജ്‍രിവാൾ വ്യക്തമാക്കി.

കെജ്‍രിവാളിനെതിരായ മദ്യനയക്കേസിൽ ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ വാദം പൂർത്തിയായി. അരമണിക്കൂറിനകം കോടതി ഉത്തരവ് പുറപ്പെടുവിക്കും. കെജ്രിവാളിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വിട്ടുതരണമെന്നാണ് ഇ.ഡി ആവശ്യം. കോടതിയിൽ കെജ്രിവാളിന് വേണ്ടി ഹാജരായത് അഭിഭാഷകരായ മനു അഭിഷേക് സിങ്‍വിയും വിക്രം ചൗധരിയും രമേഷ് ഗുപ്തയുമാണ്. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരൻ കെജ്‍രിവാൾ ആണെന്നാണ് ഇ.ഡി കോടതിയിൽ വാദിച്ചത്.

Tags:    
News Summary - Arvind Kejriwal's first reaction after arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.