ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നിന്നുള്ള വിമാനങ്ങളുടെ പുറപ്പെടൽ വൈകുന്നു. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 10 വിമാനങ്ങളാണ് വൈകുന്നത്.
ഡൽഹി-ഷിംല, ഡൽഹി-കാഠ്മണ്ഡു, ഡൽഹി-ചെന്നൈ, ഡൽഹി-ജയ്സാൽമീർ, ഡൽഹി-ബെറൈലി, ഡൽഹി-മുംബൈ, ഡൽഹി-വാരണാസി, ഡൽഹി-ശ്രീനഗർ, ഡൽഹി-ജയ്പുർ, ഡൽഹി-ഗുവാഹത്തി എന്നീ സർവീസുകളാണ് വൈകുന്നത്.
കനത്ത മൂടൽമഞ്ഞ് ട്രെയിൻ ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. വടക്കൻ റെയിൽവേയിൽ 16 ട്രെയിനുകളാണ് വൈകിയാണ് സർവീസ് നടത്തുന്നത്.
ഡൽഹി സഫ്ദർഗഞ്ചിൽ ഏറ്റവും കുറഞ്ഞ താപനിലയായ 5.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പാലത്ത് കാഴ്ചപരിധി 100 മീറ്ററാണ് കാലാവസ്ഥ വകുപ്പ് രേഖപ്പെടുത്തിയത്.
പഞ്ചാബിന്‍റെ വിവിധ ഭാഗങ്ങൾ, വടക്ക് പടിഞ്ഞാറൻ രാജസ്ഥാൻ, ജമ്മു ഡിവിഷൻ, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, ത്രിപുര എന്നിവിടങ്ങളിലും കനത്ത മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.