ന്യൂഡൽഹി: കാറിനുനേരെ വെടിവെപ്പുണ്ടായ സംഭവത്തെ തുടർന്ന് അസദുദ്ദീൻ ഉവൈസി എം.പിക്ക് സെഡ്-കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രസർക്കാർ. എന്നാൽ ഉവൈസി നിരസിച്ചു. അത്തരമൊരു മുന്തിയ സുരക്ഷ തനിക്ക് ആവശ്യമില്ല. സെഡ് കാറ്റഗറി സുരക്ഷയല്ല, എ കാറ്റഗറി പൗരനെന്ന പരിഗണനയാണ് വേണ്ടത്.
വെടി വെച്ചവർക്കെതിരെ ഭീകര പ്രവർത്തന നിരോധന നിയമമായ യു.എ.പി.എ ചുമത്താത്തത് എന്തുകൊണ്ടാണ്? -ഉവൈസി ചോദിച്ചു. തനിക്ക് ജീവിക്കണം. സംസാരിക്കണം. പാവപ്പെട്ടവർ സുരക്ഷിതരായിരിക്കുേമ്പാൾ തന്റെ ജീവനും സുരക്ഷിതമായിരിക്കും. കാറിനുനേരെ വെടിവെച്ചവരെ ഭയക്കുന്നില്ലെന്നും ഉവൈസി പറഞ്ഞു. സെഡ്-കാറ്റഗറി സുരക്ഷ ഉവൈസി സ്വീകരിച്ചാൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 20ഓളം കമാൻഡോകളാണ് മുഴുസമയ കാവലിന് നിയോഗിക്കപ്പെടുക. റോഡ് യാത്രയിൽ പൈലറ്റ്, എസ്കോർട്ട് വാഹനങ്ങളുടെ അകമ്പടിയും ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.