മോദി സർക്കാർ ശ്രമിക്കുന്നത് വഖഫ് ബോർഡിന്റെ സ്വയംഭരണാധികാരം ഇല്ലാതാക്കാൻ -ഉവൈസി

ഹൈദരാബാദ്: വഖഫ് ബോർഡിന്റെ സ്വയംഭരണാധികാരം ഇല്ലാതാക്കാനും മതസ്വാതന്ത്ര്യത്തിന് എതിരായ ഇടപെടൽ നടത്താനുമാണ്‌ മോദി സർക്കാർ മോദി സർക്കാർ ശ്രമിക്കുന്നതെന്ന് എ.ഐ.എം.എം നേതാവ് അസദുദ്ദീൻ ഉവൈസി. വഖഫ് ബോർഡിന്റെ അധികാരം നിയന്ത്രിക്കാൻ കേന്ദ്രം നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ഉവൈസി. വഖഫ് നിയമത്തിൽ 40 ഭേദഗതികൾ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ നീക്കമിടുന്നത്. വെള്ളിയാഴ്ച കേന്ദ്രമന്ത്രി സഭായോഗം ബില്ലിന് അംഗീകാരം നൽകിയിരുന്നു.

തുടക്കം മുതൽ ബി.ജെ.പി വഖഫ് ബോർഡുകൾക്കും വഖഫ് സ്വത്തുക്കൾക്കും എതിരാണ്. വഖഫ് ബോർഡുകളും അവയുടെ സ്വത്തുക്കളും അവരുടെ ഹിന്ദുത്വ അജണ്ട പ്രകാരം തകർക്കാൻ ശ്രമിക്കുകയാണ്. കേന്ദ്രം ഇടപെട്ടാൽ വഖഫിന് സ്വന്തം നിലക്ക് പ്രവർത്തിക്കാൻ സാധിക്കില്ല. മതസ്വാതന്ത്ര്യത്തിന് തന്നെ എതിരാണ് കേന്ദ്ര നീക്കമെന്നും ഉവൈസി ആരോപിച്ചു.

വഖഫ് ബോർഡുകളുടെ സ്ഥാപനത്തിലും ഘടനയിലും എന്തെങ്കിലും ഭേദഗതികൾ വരുത്തിയാൽ ഭരണപരമായ കുഴപ്പമുണ്ടാകും. അതോടെ വഖഫ് ബോർഡിന് സ്വയംഭരണാധികാരം നഷ്ടപ്പെടും. വഖഫ് ബോർഡിന്റെ സ്വത്തുക്കൾ മുസ്‍ലിംകളിൽ നിന്ന് പിടിച്ചെടുക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇത് അനുവദിക്കണോ എന്ന കാര്യം ബി.ജെ.പിയുടെ സഖ്യകക്ഷികൾ ആലോചിക്കണം. വഖഫ് നിയമത്തിൽ 40 ഭേദഗതികൾ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ നീക്കമിടുന്നത്. വെള്ളിയാഴ്ച കേന്ദ്രമന്ത്രി സഭായോഗം ബില്ലിന് അംഗീകാരം നൽകിയിരുന്നു.

Tags:    
News Summary - Asaduddin Owaisi warns centre over likely amendments to Waqf Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.