അലഹബാദ്: ഉത്തർപ്രദേശിലെ വാരാണസി ഗ്യാൻവാപി മസ്ജിദിലെ വുദുഖാനയിൽ (അംഗശുദ്ധിവരുത്തുന്ന സ്ഥലം) പുരാവസ്തു വകുപ്പിന്റെ സർവേ അനുവദിക്കരുതെന്നും ഈ ഭാഗം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതാണെന്നും മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി അലഹബാദ് ഹൈകോടതിയെ അറിയിച്ചു. വുദുഖാനയുടെയും എ.എസ്.ഐ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) സർവേ നടത്തണമെന്ന ഹരജിയിലാണ് മസ്ജിദ് കമ്മിറ്റിയുടെ ഈ എതിർസത്യവാങ്മൂലം.
വുദുഖാനയും ശിവലിംഗവും സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും പ്രദേശം സംരക്ഷിക്കണമെന്ന സ്റ്റേ ഉത്തരവ് നിലവിലുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. തുടർന്ന്, ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ, ഹരജിക്കാരനായ രാഖി സിങ്ങിന് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ടാഴ്ച സമയം അനുവദിച്ച് സെപ്റ്റംബർ ഒമ്പതിന് അടുത്ത വാദം കേൾക്കാനായി മാറ്റി.
നേരത്തേ, കോടതി ഉത്തരവിൻ പ്രകാരം ഗ്യാൻവാപി കോംപ്ലക്‌സിൽ എ.എസ്.ഐ ശാസ്ത്രീയ സർവേ നടത്തി റിപ്പോർട്ട് ജില്ല ജഡ്ജിക്ക് സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.