വഖഫ് ബിൽ: ബാധിക്കുക 9.04 ലക്ഷം ഏക്കറിലുള്ള വഖഫ് സ്വത്തുക്കളെ; മൂല്യം 11.95 ലക്ഷം കോടി രൂപ

വഖഫ് ബിൽ: ബാധിക്കുക 9.04 ലക്ഷം ഏക്കറിലുള്ള വഖഫ് സ്വത്തുക്കളെ; മൂല്യം 11.95 ലക്ഷം കോടി രൂപ

ന്യൂഡൽഹി: രാജ്യത്തെ 11.95 ലക്ഷം കോടി രൂപ വിലമതിക്കുന്ന വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥാവകാശത്തെയും നിലനിൽപിനെയും ചോദ്യംചെയ്യുന്നതാണ് ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ട വഖഫ്‌ ഭേദഗതി ബിൽ. 9,04,000 ഏക്കറിൽ സ്ഥിതി ചെയ്യുന്ന 8,07,000 വഖഫ് സ്വത്തുക്കളാണ് രാജ്യത്തുള്ളതെന്ന് സർക്കാർ കണക്കുകൾ പറയുന്നത്. ഏകദേശം 14 ബില്യൺ ഡോളർ (11,95,77,78,00,000രൂപ) ആണ് ഈ സ്വത്തുക്കളുടെ മൂല്യം.

പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, കേരളം, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇവയിൽ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്.  അതുതന്നെ, നഗരങ്ങളിൽ കണ്ണായ സ്ഥലങ്ങളിലാണ് ഈ വസ്തുവകകളിൽ മിക്കതും. ഇവയുടെ വിപണി മൂല്യം രേഖകളിലുള്ളതിനേക്കാൾ പലമടങ്ങ് കൂടുതലാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ജസ്റ്റിസ് രജീന്ദർ സച്ചാറിന്റെ നേതൃത്വത്തിലുള്ള 2006ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ ന്യൂഡൽഹിയിൽ മാത്രം വഖഫ് സ്വത്തുക്കളുടെ മൂല്യം അന്ന് 720 മില്യൺ ഡോളർ പിന്നിട്ടതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് ശേഷം രാജ്യത്ത് ഭൂമി വില കുതിച്ചുയർന്നുവെങ്കിലും വഖഫ് സ്വത്തുക്കളുടെ കണ​ക്കെടുപ്പും മൂല്യവർധനവും പിന്നീട് വിലയിരുത്തിയിട്ടില്ല.

എ​ന്താ​ണ് വ​ഖ​ഫ്​ ?

മു​സ്‍ലിം​ക​ളു​ടെ ഒ​രു ദാ​ന​രീ​തി​യാ​ണ് വ​ഖ​ഫ്. സ്വ​ന്തം ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്വ​ത്ത്​ ദൈ​വ​പ്രീ​തി കാം​ക്ഷി​ച്ചു ന​ൽ​കു​ന്ന ദാ​ന​മാ​ണ​ത്. മ​നു​ഷ്യ ന​ന്മ​ക്കാ​യി നീ​ക്കി​വെ​ക്കു​ന്ന ദാ​ന​ങ്ങ​ൾ എ​ന്നെ​ന്നും നി​ല​നി​ൽ​ക്ക​ണ​മെ​ന്നും അ​ന്യാ​ധീ​ന​പ്പെ​ടാ​തെ മ​നു​ഷ്യ ന​ന്മ​ക്കാ​യി മാ​റ്റി​വെ​ക്കു​ന്ന സ്വ​ത്തു​ക്ക​ൾ സ​മൂ​ഹ​ത്തി​ൽ പൊ​തു​ന​ന്മ​ക​ൾ പ​രി​പോ​ഷി​പ്പി​ക്കും എ​ന്നും ഇ​സ്​​ലാം മ​ന​സ്സി​ലാ​ക്കു​ന്നു. മു​സ്‍ലിം​ക​ളു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, അ​നാ​ഥാ​ല​യ​ങ്ങ​ൾ, ഖ​ബ​റി​ട​ങ്ങ​ൾ, സൂ​ഫി ദ​ർ​ഗ​ക​ൾ എ​ന്നി​വ​യെ​ല്ലാം സം​ര​ക്ഷി​ക്ക​പ്പെ​ട്ടു​വ​രു​ന്ന​ത്​ ഈ ​വ​ഖ​ഫ്​ ത​ത്ത്വം അ​നു​സ​രി​ച്ചാ​ണ്.

എ​ന്താ​ണ് വ​ഖ​ഫ്​ ബോ​ർ​ഡ്?

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 26ാം വ​കു​പ്പ് ഇ​ന്ത്യ​യി​ലെ എ​ല്ലാ മ​ത​സ്ഥ​ർ​ക്കും ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​നും കൈ​കാ​ര്യം ചെ​യ്യാ​നും മൗ​ലി​കാ​വ​കാ​ശം ഉ​റ​പ്പു ന​ൽ​കു​ന്നു. എ​ല്ലാ മ​ത സ​മു​ദാ​യ​ങ്ങ​ളി​ലും ഈ ​കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന്​ സ​ർ​ക്കാ​ർ പി​ന്തു​ണ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. ഹി​ന്ദു സ​മു​ദാ​യ​ത്തി​ൽ വി​വി​ധ മ​ത എ​ൻ​ഡോ​വ്​​മെ​ന്‍റ്​ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച്​ ദേ​വ​സ്വം ബോ​ർ​ഡ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ഈ ​പ​രി​പാ​ല​ക​ർ. സി​ഖ് സ​മു​ദാ​യ​ത്തി​ന് ഗു​രു​ദ്വാ​ര ന​ട​ത്തി​പ്പി​ന്​ പ്ര​ത്യേ​ക നി​യ​മ​മു​ണ്ട്. വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ൾ ഇ​ന്ത്യ​ൻ ക​മ്പ​നീ​സ് ആ​ക്ട് പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത് അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളും പ​രി​പാ​ലി​ക്കു​ന്നു. ഇ​തി​നു സ​മാ​ന​മാ​യി മു​സ്‌​ലിം​ക​ൾ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് വ​ഖ​ഫ് ബോ​ർ​ഡ്. ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് 1995ലെ ​വ​ഖ​ഫ്​ നി​യ​മ പ്ര​കാ​ര​മാ​ണ്.

വ​ഖ​ഫ്​ സ്വ​ത്തു​ക്ക​ളും ബോ​ർ​ഡും

ഇ​പ്പോ​ൾ എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വ​ഖ​ഫ്​ ബി​ല്ലി​നെ സാ​ധൂ​ക​രി​ക്കാ​ൻ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​ണ് വ​ഖ​ഫ്​ ബോ​ർ​ഡി​ന്‍റെ സാ​മ്പ​ത്തി​ക​ശേ​ഷി. വ​ഖ​ഫ് ബോ​ർ​ഡി​നെ ഇ​ന്ത്യ​യി​ലെ വ​ഖ​ഫ്​ സ്വ​ത്തു​ക്ക​ളു​ടെ മു​ത​ലാ​ളി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ മ​ർ​മം. മു​സ്‍ലിം​ക​ൾ ഇ​ത​ര മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളും സ​മ്പ​ത്തും ക​വ​രു​ക​യാ​ണ്​ എ​ന്ന ക​ഴി​ഞ്ഞ ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി.​ജെ.​പി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്റെ തു​ട​ർ​ച്ച ത​ന്നെ​യാ​ണി​തും. റെ​യി​ൽ​വേ​യും പ്ര​തി​രോ​ധ​വ​കു​പ്പും ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ശ​ക്തി വ​ഖ​ഫ്​ ബോ​ർ​ഡ് ആ​ണെ​ന്ന് പെ​രു​പ്പി​ച്ചു കാ​ണി​ക്കു​ക​യാ​ണ്. യ​ഥാ​ർ​ഥ​ത്തി​ൽ വ​ഖ​ഫ്​ ബോ​ർ​ഡി​ന്​ വ​ഖ​ഫ്​ സ്വ​ത്തി​ന്മേ​ൽ ഒ​രു ഉ​ട​മാ​വ​കാ​ശ​വും ഇ​ല്ല.

അ​വ​രു​ടെ നേ​രി​ട്ടു​ള്ള ഉ​ട​മ​സ്ഥ​ത​യി​ൽ കേ​ര​ള​ത്തി​ൽ ആ​കെ​യു​ള്ള​ത് വെ​റും മു​പ്പ​ത് സെൻറ് ഭൂ​മി മാ​ത്ര​മാ​ണ്. വ​ഖ​ഫ്​ ചെ​യ്യ​പ്പെ​ട്ട സ്വ​ത്ത്​ ദാ​നം ചെ​യ്ത​യാ​ളു​ടെ ഉ​ദ്ദേ​ശ്യ പ്ര​കാ​രം സം​ര​ക്ഷി​ക്കു​ക മാ​ത്ര​മാ​ണ് ബോ​ർ​ഡി​ന്‍റെ ചു​മ​ത​ല. അ​ത് അ​വ​ർ ചെ​യ്യാ​ത്ത അ​വ​സ​ര​ത്തി​ൽ സ​ർ​ക്കാ​റി​ന് അ​വ​രെ പി​രി​ച്ചു​വി​ടാ​നും പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നും അ​ധി​കാ​ര​മു​ണ്ട്.

വ​ഖ​ഫ്​ ട്രൈ​ബ്യൂ​ണ​ലു​ക​ൾ

​ലോ​ക​ത്ത്​ പ്ര​ചാ​ര​ത്തി​ലു​ള്ള ബ​ദ​ൽ ത​ർ​ക്ക​പ​രി​ഹാ​ര സം​വി​ധാ​ന​മാ​ണ്​ ട്രൈ​ബ്യൂ​ണ​ലു​ക​ൾ. നി​യ​മ​വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ കോ​ട​തി​ക​ളു​ടെ ഭാ​രം കു​റ​ക്കു​ക​യാ​ണ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ സ്ഥാ​പ​ന ല​ക്ഷ്യം. ഇ​ന്ത്യ​യി​ൽ മ​ത വി​ഭാ​ഗ​ങ്ങ​ളു​ടെ സ​മ്പ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ വ​ള​രെ​യ​ധി​ക​മാ​ണ്. അ​തി​നാ​ൽ ഓ​രോ സം​സ്ഥാ​ന​ത്തും ത​ർ​ക്ക പ​രി​ഹാ​ര​ത്തി​ന്​ 1995ലെ ​വ​ഖ​ഫ്​ നി​യ​മം ന​ൽ​കു​ന്ന അ​ധി​കാ​ര​മ​നു​സ​രി​ച്ച്​ വ​ഖ​ഫ്​ ട്രൈ​ബ്യൂ​ണ​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. വ​ഖ​ഫ് ബോ​ർ​ഡ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ്​ അ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം. ബി.​ജെ.​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വ​ഖ​ഫ് ​ഭേ​ദ​ഗ​തി ബി​ൽ വ​ഖ​ഫ്​ സ​മ്പ​ത്ത് സം​ര​ക്ഷി​ക്കാ​നു​ള്ള മു​സ്​​ലിം​ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്നു. ഏ​ത് മ​ത വി​ഭാ​ഗ​ത്തി​ന്‍റെ​യും മ​ത എ​ൻ​ഡോ​വ്​​മെ​ന്‍റ്​ നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി​ചെ​യ്യേ​ണ്ട​ത്, അ​ത​ത് സ​മു​ദാ​യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴും സ​മു​ദാ​യ​ങ്ങ​ളെ പൂ​ർ​ണ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു​മാ​ണ്. ച​ർ​ച്ചു​ക​ളു​ടെ​യും ക്ഷേ​ത്ര​ങ്ങ​ളു​ടെ​യും ഗു​രു​ദ്വാ​ര​ക​ളു​ടെ​യും പ​രി​പാ​ല​ന ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ ഇ​ല്ലാ​ത്ത നി​ബ​ന്ധ​ന​ക​ളാ​ണ്​ വ​ഖ​ഫ്​ ​​ഭേ​ദ​ഗ​തി​യി​ൽ നി​ർ​​ദേ​ശി​ക്കു​ന്ന​ത്. അ​ത് എ​ല്ലാ മ​ത വി​ഭാ​ഗ​ങ്ങ​ളെ​യും ഒ​രു​പോ​ലെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ഭ​ര​ണ​ഘ​ട​നാ ത​ത്ത്വം ലം​ഘി​ക്കു​ന്നു.

Tags:    
News Summary - How valuable are waqf properties in india?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.