ബാലവിവാഹം: അസമിൽ 15 പേർ അറസ്റ്റിൽ

ദിസ്പൂർ: അസമിൽ വ്യാജരേഖ നിർമിച്ച് ബാലവിവാഹം നടത്തിയതിന് 15 പേരെ അറസ്റ്റ് ചെയ്തു. ബാലവിവാഹം നടന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്.

ഹൈലകണ്ടി ജില്ലയിലെ ഹൈലകണ്ടി ടൗൺ, പഞ്ച്ഗ്രാം, കട്ലിച്ചേര, അൽഗാപൂർ, ലാല, രാംനാഥ്പൂർ, ബിലായ്പൂർ പ്രദേശങ്ങളിൽ നിന്നാണ് അറസ്റ്റ് നടന്നതെന്ന് പൊലീസ് പറയുന്നു.

ആദ്യം 16 പേരെ കസ്റ്റഡിയിലെടുത്തെന്നും തെളിവുകളില്ലാത്തതിനാൽ ഒരാളെ വിട്ടയച്ചതായും പൊലീസ് പറയുന്നു.

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഫെബ്രുവരിയിൽ സംസ്ഥാന സർക്കാർ ബാലവിവാഹത്തിനെതിരെ വൻതോതിലുള്ള നടപടി ആരംഭിച്ചിരുന്നു. അന്ന് 4000ത്തിലധികം ആളുകളെയാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Assam: 15 people arrested for conducting child marriages by preparing fake documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.