ഗുഹാവത്തി: അസമിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നതായി അധികൃതർ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ഒഴുക്കിൽപ്പെട്ട് നാലുപേർ മരിച്ചതോടെയാണ് മരണ സംഖ്യ 18 ആയത്.
31 ജില്ലകളിലായി 6.8 ലഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. നാഗോൺ, ഹൊജായി, ചാചർ, ഡാരാങ്, മൊരിജായോൻ, കരിംഗഞ്ച് എന്നീ ജില്ലകളിലാണ് പ്രളയം കനത്തനാശം വിതച്ചത്.
അസം ദുരന്തനിവാരണ അതോറിറ്റി കണക്കനുസരിച്ച് നാഗോൺ ജില്ലയിൽ മാത്രം 3.40 ലക്ഷത്തോളം ദുരന്തബാധിതരാണുള്ളത്. 93562.40 ഹെക്ടർ കൃഷിയിടങ്ങളും 2,248 ഗ്രാമങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
74,907 പേരെ ജില്ല ഭരണകൂടം 282 ദുരിതാശ്വാസ കാമ്പിലാണ് പാർപ്പിച്ചിരിക്കുന്നത്. നാല് ലക്ഷത്തോളം മൃഗങ്ങളെയും ദുരന്തം ബാധിച്ചു.
സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും മഴതുടരുകയാണ്. വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട 24,749 ആളുകളെ ഇതിനകം രക്ഷപ്പെടുത്തി. ഇന്ത്യൻ ആർമി, എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ്, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.