ദിസ്പൂർ: അസമിലെ കാചാർ ജില്ലയിൽ അപൂർവയിനത്തിൽ പെട്ട 13 മൃഗങ്ങളെ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. തേയിലത്തോട്ടത്തിൽ മൂന്ന് പെട്ടികളിലടച്ച രീതിയിലാണ് മൃഗങ്ങളെ കണ്ടെത്തിയതെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിർത്തിയിലേക്ക് കടത്താനുദ്ദേശിച്ചതാണ് ഇവയെന്നും അധികൃതർ വിശദീകരിച്ചു. അപൂർവയിനത്തിൽപെട്ട കുരങ്ങുകളെയാണ് കണ്ടെത്തിയത്.
സ്‌പോട്ട് നോസ്ഡ് ഗ്വെനോൺ ഡെബ്രാസയുടെ കുരങ്ങ് ഇനമായ മൂർ മക്കാക്കിനെയാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. നാട്ടുകാരാണ് മൃഗങ്ങളെ കണ്ടെത്തിയ കാര്യം അധികൃതരെ അറിയിച്ചത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ തേയിലത്തോട്ടത്തിൽ എത്തുകയായിരുന്നു. കുരങ്ങുകളെ ഗുവാഹത്തിയിലെ മൃഗശാലയിലേക്ക് അയക്കാനാണ് തീരുമാനം.
നേരത്തെ ഒക്ടോബർ 15ന് മിസോറമിലെ ചമ്പായി ജില്ലയിൽ മൂന്ന് വാഹനങ്ങളിൽ നിന്ന് 140 അപൂർവ ഇനത്തിൽ പെട്ട മൃഗങ്ങളെയും പക്ഷികളെയും മിസോറാം പോലീസും ചമ്പൈ എക്സൈസ് ആൻഡ് നാർക്കോട്ടിക് വകുപ്പും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.