മൊബൈൽ റീ ചാർജ് വൗച്ചറുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു കോംബോ ആയിരിക്കും അത്. വോയ്സ് കാളുകള്‍, ഡേറ്റ, എസ്.എം.എസ് എന്നിവയെല്ലാം ചേർത്തുള്ള ഒരു വിലയാണ് നിശ്ചയിക്കുക. ഉപയോക്താവ് പലപ്പോഴും ഇതിൽ എല്ലാം ഉപയോഗിക്കണമെന്നുമില്ല. അപ്പോൾ, ഉപയോഗിക്കാത്ത ഡേറ്റക്കാണ് പണം നൽകുന്നത്.
ഇതൊഴിവാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയൊരു പദ്ധതി പരീക്ഷിക്കുകയാണ്. വോയ്സ് കാളുകള്‍, ഡേറ്റ, എസ്.എം.എസ് എന്നിവക്കായി വെവ്വേറെ റീചാര്‍ജ് വൗച്ചറുകള്‍ അവതരിപ്പിക്കാനാണ് ട്രായ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച കണ്സല്ട്ടേഷന് പേപ്പര്‍ ട്രായ് പുറത്തിറക്കി. സ്പെഷല്‍ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും പരമാവധി വാലിഡിറ്റി 90 ദിവസമാക്കി വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതയും ട്രായ് അന്വേഷിക്കുന്നുണ്ട്. ആഗസ്റ്റ് 23 വരെ ഉപയോക്താക്കൾക്ക് നിർദേശങ്ങൾ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.