ന്യൂഡൽഹി: ഓൺലൈൻ ന്യൂസ് പോർട്ടലായ ‘ദി വയർ’ എഡിറ്റർക്കും ഡെപ്യൂട്ടി എഡിറ്റർക്കും മാനനഷ്ടക്കേസിൽ അയച്ച സമൻസ് റദ്ദാക്കിയ ഡൽഹി ഹൈകോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സെന്റർ ഫോർ സ്റ്റഡി ഓഫ് ലോ ആൻഡ് ഗവേണൻസ് ചെയർപേഴ്സണും മുൻ പ്രഫസറുമായ അമിത സിങ്ങാണ് മാനനഷ്ടക്കേസ് നൽകിയത്. വിചാരണ കോടതി മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവാണ് 2023 മാർച്ച് 29 ലെ ഉത്തരവിൽ ഹൈകോടതി റദ്ദാക്കിയത്. ഈ ഉത്തരവ് അധികാരപരിധിക്കപ്പുറമാണെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷും അരവിന്ദ് കുമാറും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. ജെ.എൻ.യുവിനെ സംഘടിത സെക്സ് റാക്കറ്റിന്റെ താവളമായി ചിത്രീകരിച്ചു എന്നതാണ് വയറിനെതിരെയുള്ള ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.