ന്യൂഡൽഹി: നിതി ആയോഗ് മോദി സർക്കാറിന്റെ കേവലം ചെണ്ടവാദ്യക്കാർ മാത്രമാണെന്ന കോൺഗ്രസിന്റെയും ഇൻഡ്യയുടെയും നിലപാടിനെ സാധൂകരിക്കുന്നതായി എൻ.ഡി.എയുടെ മുഖ്യ ഘടകകക്ഷിയായ ജനതാദൾ യു നേതാവ് നിതീഷ് കുമാറിന്റെ ‘ബഹിഷ്കരണം’. എൻ.ഡി.എയിലെ ഭിന്നതയാണ് നിതീഷിന്റെ വിട്ടുനിൽക്കലിന് കാരണമെന്ന പ്രതിപക്ഷത്തിന്റെ അവകാശവാദം അതിശയോക്തിപരമാണെങ്കിലും നിതി ആയോഗിനെ വിലയിടിക്കുന്ന സമീപനമാണ് നിതീഷ് കൈക്കൊണ്ടതെന്ന് നിസ്സംശയം പറയാം.
എൻ.ഡി.എയിൽ ഭിന്നതയില്ലെന്നും മറ്റു തിരക്കുകളുള്ളതിനാൽ നിതീഷ് കുമാർ യോഗത്തിനെത്തിയില്ലെന്നുമാണ് പാർട്ടി നേതാവ് കെ.സി. ത്യാഗി നൽകിയ വിശദീകരണം. മറ്റു തിരക്കുകളുമൊന്നില്ലെങ്കിൽ മാത്രം വരേണ്ട ഒരു ചടങ്ങ് മാത്രമാണ് ഈ യോഗമെന്ന് വ്യക്തമാക്കുകയാണ് കെ.സി. ത്യാഗി ഇതിലൂടെ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.