തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച്​ രക്ഷപ്പെടാൻ ശ്രമം; വെടിയേറ്റ്​ പ്രതിക്ക്​ പരിക്ക്​

ദിസ്​പുർ: അസമിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗംചെയ്​ത്​ കൊലപ്പെടുത്തി മരത്തിൽ ​െകട്ടിത്തൂക്കിയ കേസിലെ മുഖ്യപ്രതികളിൽ ഒരാൾക്ക്​ വെടിയേറ്റ്​ പരിക്ക്​. തെളിവെടുപ്പിനെ രക്ഷ​െപ്പടാൻ ശ്രമിച്ചതിനെ തുടർന്ന്​ വെടിവെക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

അസമി​െല കോക്രാജാർ ജില്ലയി​ൽ കുറച്ചുദിവസം മുമ്പാണ്​ 14ഉം 16ഉം പ്രായമായ പെൺകുട്ടികളുടെ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്​. പോസ്റ്റ്​മോർട്ടത്തിൽ ഇരുവരെയും ബലാത്സംഗ​ത്തിന്​ വിധേയമാക്കിയശേഷം കൊലപ്പെടുത്തിയതാണെന്ന്​ ക​െണ്ടത്തി. കേസുമായി ബന്ധപ്പെട്ട്​ ഏഴുപ്രതികളെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. ഇവർ കുറ്റം സമ്മതിക്കും ചെയ്​തിരുന്നു.

അടുത്ത ബന്ധുക്കളാണ്​ കൊല്ലപ്പെട്ട കുട്ടികൾ ഇരുവരും. ഒരു ഘട്ടത്തിൽ ഇരുവരും ആത്മഹത്യചെയ്​തതാണെന്നായിരുന്നു പൊലീസിന്‍റെ വാദം. കുട്ടികൾ ബലാത്സംഗത്തിന്​ ഇരയായതാണെന്ന വാദത്തിൽ കുടുംബം ഉറച്ചുനിൽക്കുകയും പോസ്റ്റ്​മോർട്ടം റിപ്പോർട്ടിൽ തെളിയുകയും ചെയ്​തു.

തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ ഏഴുപേരെ പിടികൂടി. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചതോടെ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശു​പത്രിയിൽ പ്രവേശിപ്പിച്ചതായും അസം സ്പെഷൽ ഡി.ജി.പി ജി.പി. സിങ്​ പറഞ്ഞു.

തെളിവെടുപ്പിനിടെ മൂന്നു പ്രധാന പ്രതികളിലൊരാളായ ഫാരിസുൽ റഹ്​മാൻ മൊബൈൽ ഫോൺ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ മൊബൈൽ ഫോണിന്​ പകരം വടിവാളായിരുന്നു സ്​ഥലത്ത്​ ഒളിപ്പിച്ചിരുന്നത്​. വടിവാൾ പുറത്തെടുത്ത്​ പൊലീസിനെ ആക്രമിച്ച്​ രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമമെന്ന്​ പൊലീസ്​ പറഞ്ഞു.

നേരിട്ട്​ കുറ്റകൃത്യത്തിൽ പ​െങ്കടുത്ത മൂന്നുപേരും തെളിവ്​ നശിപ്പിക്കാനും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ച നാലുപേരും അറസ്റ്റിലായെന്നും കേസ്​ അന്വേഷണം അവസാനിപ്പിച്ചതായും പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Assam gangrape-murder accused tried to flee shot injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.