ഗുവാഹതി: അസമിൽ 88 പേർ കൊല്ലപ്പെട്ട സ്ഫോടനപരമ്പര കേസിൽ നാഷനൽ ഡെമോക്രാറ്റിക് ഫ്രൻഡ് ഒാഫ് ബോഡോലാൻഡ് (എൻ.ഡി.എഫ്.ബി) തലവൻ രഞ്ജൻ ഡൈമരി ഉൾപ്പെടെ 15 പേർ കുറ്റക്കാരാണെന്ന് സി.ബി.െഎ അതിവേഗ കോടതി കണ്ടെത്തി.
സി.ബി.െ എ പ്രത്യേക ജഡ്ജി അപരേഷ് ചക്രബർത്തി ബുധനാഴ്ച ശിക്ഷ വിധിക്കും. 2008 ഒക്ടോബർ 30ന് ഗുവാഹതി, കോക്രജാർ, ബൊൻഗായ്ഗാവ്, ബർപെട്ട എന്നിവിടങ്ങളിലുണ്ടായ സ്ഫോടനങ്ങളിൽ 88 പേർ കൊല്ലപ്പെടുകയും 500 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അസം പൊലീസിൽനിന്ന് സി.ബി.െഎ ഏറ്റെടുത്ത കേസിൽ 22 പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയത്. ഏഴുപേർ ഇപ്പോഴും ഒളിവിലാണ്.
2011ൽ വിചാരണ തുടങ്ങിയ കേസ് 2017ലാണ് അതിവേഗ കോടതിയിലേക്ക് മാറ്റിയത്. ഡൈമരിയയെ 2010ൽ ബംഗ്ലാദേശിൽനിന്നാണ് അറസ്റ്റ്ചെയ്തത്. ഗുവാഹതി സെൻട്രൽ ജയിലിലായിരുന്ന ഡൈമരിയയെ 2013ൽ ഉപാധികളോടെ ജാമ്യത്തിൽ വിട്ടിരുന്നു. ഇദ്ദേഹം ഒഴികെയുള്ള മറ്റു പ്രതികളെല്ലാം ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.