അസം സമാധാനത്തിന്റെ വാസസ്ഥലം; തീവ്രവാദ ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

ഗുവാഹത്തി: അസം സമാധാനത്തിന്റെ വാസസ്ഥലമാണെന്നും 2023ൽ തീവ്രവാദ ആക്രമണത്തിൽ സംസ്ഥാനത്ത് ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സൈന്യത്തിന്റെ പ്രത്യേക നിയമം (അഫ്സ്പ) സംസ്ഥാനത്തിന്റെ ഭൂരിഭാ​ഗം പ്രദേശങ്ങളിലും നിർത്തലാക്കാൻ സാധിച്ചതും സർക്കാരിന്റെ വിജയമാണെന്നും ശർമ കൂട്ടിച്ചേർത്തു. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ പരിശ്രമങ്ങളുടെ ഫലമായി അസം സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും യു​ഗത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്ത് ​ഗോത്രവർ​ഗ തീവ്രവാദം പൂർണമായി നിർത്തലാക്കാൻ സർക്കാരിന് സാധിച്ചു. അസമിനെ സമാധാനത്തിന്റെ വാസസ്ഥലം' ആക്കി മാറ്റിയെന്നും 2023 സംസ്ഥാനത്തിന്റെ സമാധാന ശ്രമങ്ങൾ ഫലം കണ്ട അഭൂതപൂർവമായ വർഷമാണെന്നും ശർമ പറഞ്ഞു. നിലവിൽ നാല് ജില്ലകൾ മാത്രമാണ് അഫ്സ്പയുടെ പരിധിയിലുള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 8,756 മുൻ തീവ്രവാദികളെ പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും ഇതിനായി 300 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീഴടങ്ങിയ തീവ്രവാദികൾക്ക് കരകൗശല വിദ്യകളിൽ പരിശീലനം നൽകുന്നത് വഴി അവർ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ സഹായിക്കുകയാണെന്നും ശർമ കൂട്ടിച്ചേർത്തു

Tags:    
News Summary - Assam witnessing an era of peace and prosperity says CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.