​ഝാർഖണ്ഡിനെ നാലാം തവണയും ഹേമന്ത് സോറൻ നയിക്കും; സത്യപ്രതിജ്ഞ ഇന്ന്

റാഞ്ചി: ​ഝാർഖണ്ഡിനെ വീണ്ടും നയിക്കാൻ ഹേമന്ത് സോറൻ. വ്യാഴാഴ്ച വൈകീട്ട് നാലിന് ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാറിന് മുന്നിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചൊല്ലും. ഝാർഖണ്ഡിന്റെ 14ാമത് മുഖ്യമന്ത്രിയായിട്ടാണ് അദ്ദേഹം അധികാരമേൽക്കുക. റാഞ്ചിയിലെ മൊർഹാബാദി ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

രാഹുൽ ഗാന്ധി, ശരദ് പവാർ, മമത ബാനർജി എന്നിവരുൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകുന്നത് ഇത് നാലാം തവണയാണ്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഗാംലിയാൽ ഹെംബ്രോമിനെ പരാജയപ്പെടുത്തിയാണ് സോറൻ ബർഹൈത്ത് സീറ്റ് നിലനിർത്തിയത്. 81 അംഗ നിയമസഭയിൽ ജെ.എം.എം നേതൃത്വത്തിലുള്ള സഖ്യം 56 സീറ്റുകൾ നേടിയപ്പോൾ എൻ.ഡി.എയ്ക്ക് 24 സീറ്റുകളാണ് ലഭിച്ചത്.

സോറൻ ഒറ്റക്കായിരിക്കും സത്യപ്രതിജ്ഞ ചെയ്യുകയെന്നും നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കോങ്കൽ സാംഗ്മ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി എന്നിവരും സത്യപ്രതിജ്ഞ ചടങ്ങിൽ സംബന്ധിക്കും. 

Tags:    
News Summary - Hemant Soren will lead Jharkhand for the fourth time; Oath today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.