നി​യ​മ​സ​ഭ സ​ഖ്യ​ച​ർ​ച്ച: പ​രാ​ജ​യം ലോ​ക്​​സ​ഭ​യെ ബാ​ധി​ക്കി​ല്ല -കോ​ൺ​ഗ്ര​സ്​

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി.​എ​സ്.​പി​യു​മാ​യു​ള്ള സ​ഖ്യ​ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​ത്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മ​ഹാ​സ​ഖ്യ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ്യ​ക്​​ത​മാ​ക്കി. ബി.​എ​സ്.​പി ആ​വ​ശ്യ​പ്പെ​ട്ട അ​ത്ര സീ​റ്റു​ക​ൾ വി​ട്ടു​ന​ൽ​കാ​ൻ കോ​ൺ​ഗ്ര​സ്​ ത​യാ​റാ​വാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ മ​ധ്യ​പ്ര​ദേ​ശ്, ഛത്തി​സ്ഗ​ഢ​്, രാ​ജ​സ്​​ഥാ​ൻ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ സ​ഖ്യ​ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​ത്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ​ഖ്യ​ത്തി​നി​ല്ലെ​ന്ന്​ ബി.​എ​സ്.​പി നേ​താ​വ്​ മാ​യാ​വ​തി ക​ഴി​ഞ്ഞ​ദി​വ​സം തു​റ​ന്ന​ടി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ശ​രി​വെ​ച്ച കോ​ൺ​ഗ്ര​സ്​ എ​ന്നാ​ൽ, അ​ത്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മ​ഹാ​സ​ഖ്യ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്.

Tags:    
News Summary - assembly coalition discussion congress -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.