നിയമസഭ തെരഞ്ഞെടുപ്പ് ഫലം ലോക്സഭ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല -സുപ്രിയ സുലെ

മുംബൈ: നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം, അടുത്ത വർഷംനടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ ഒരുതരത്തിലും സ്വാധീനിക്കില്ലെന്ന് എൻ.സി.പി നേതാവ് സുപ്രിയ സുലെ. 2019ൽ രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനായിരുന്നു വിജയം.എന്നാൽ അത് ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു ചലനവുമുണ്ടാക്കിയില്ല. തിരക്കിട്ട് ഒന്നും വിലയിരുത്തരുത്.-എന്നായിരുന്നു സുപ്രിയയുടെ പ്രതികരണം.

നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഇൻഡ്യ സഖ്യത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് ആണെന്ന പരാമർശങ്ങളും സുപ്രിയ തളളി. മധ്യപ്രദേശിലും രാജസ്ഥാനിലും വിജയിച്ച ബി.ജെ.പിയെ അഭിനന്ദിക്കാനും അവർ മറന്നില്ല.''ആരായാലും നന്നായി പണിയെടുത്താൽ നമ്മളവരെ അഭിനന്ദിക്കണം. എന്നാലും അന്തിമ ഫലത്തിനായി കാത്തിരിക്കുകയാണ്. ട്രൻഡുകൾ നൽകുന്ന സൂചന ബി​.ജെ.പിക്കൊപ്പമാണ്. അതിനാൽ വിജയത്തിൽ അവരെ അഭിനന്ദിക്കണം.-സുപ്രിയ സുലെ കൂട്ട​ിച്ചേർത്തു.

നാല് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അന്തിമചിത്രം തെളിയവേ വൻ തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. മധ്യപ്രദേശ്, രാജസ്ഥാൻ ഛത്തീസ്ഗ​ഢ് സംസ്ഥാനങ്ങളിൽ അടിപതറിയ കോൺഗ്രസിന് തെലങ്കാനയിലെ വിജയം മാത്രമാണ് ആശ്വസിക്കാനുള്ളത്. ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലാകുമെന്ന് വിലയിരുത്തിയ ഈ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയം ഫലത്തിൽ ഇൻഡ്യ മുന്നണിക്കും തിരിച്ചടിയാണ്

മധ്യപ്രദേശിൽ കനത്ത ഭരണവിരുദ്ധ വികാരത്തെ മറികടന്നാണ് ബി.ജെ.പിയുടെ ജയം. ഹിന്ദി ബെൽറ്റിലെ നിർണായ സംസ്ഥാനങ്ങളായ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും വിജയം കാവിപ്പാർട്ടിക്ക് വരും തെരഞ്ഞെടുപ്പുകളെ നേരിടാൻ ഏറെ ആത്മവിശ്വാസം നൽകും. മധ്യപ്രദേശിൽ മൂന്നിൽ രണ്ട് സീറ്റുകൾ ബി.ജെ.പിക്കുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവിടെ ശക്തമായ പോരാട്ടം നടക്കുമെന്നായിരുന്നു എക്സിറ്റ് പോളുകളിലെ പ്രവചനം. രാജസ്ഥാനിൽ അധികാരം തിരിച്ചുപിടിച്ച് കോൺഗ്രസിന്‍റെ ആത്മവിശ്വാസത്തെ തന്നെ തകർത്തിരിക്കുകയാണ് ബി.ജെ.പി. കോൺഗ്രസിന്‍റെ ഉൾപ്പാർട്ടി സംഘർഷങ്ങളിലേക്കുൾപ്പടെ വിരൽചൂണ്ടുന്നതാണ് രാജസ്ഥാനിലെ ബി.ജെ.പി ജയം.

ഛത്തീസ്ഗഡിലും ബി.ജെ.പി അധികാരം തിരിച്ചുപിടിച്ചു. കോൺഗ്രസ് നേരത്തെ നൽകിയ വാഗ്ദാനങ്ങൾ പലതും വാഗ്ദാനങ്ങൾ മാത്രമായി അവശേഷിച്ചപ്പോൾ ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാകുകയായിരുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള നിരവധി വാഗ്ദാനങ്ങൾ നിരത്തിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ ഉയർന്ന അഴിമതിയാരോപണങ്ങളും കോൺഗ്രസിന് തിരിച്ചടിയായി.

തെലങ്കാനയിൽ മിന്നും ജയമാണ് കോൺഗ്രസ് നേടിയത്. അധികാരത്തിലുള്ള ബി.ആർ.എസിനെയും വാഗ്ദാനപ്പെരുമഴയുമായെത്തിയ ബി.ജെ.പിയെയും ഒരുപോലെ നേരിട്ടാണ് കോൺഗ്രസ് ജയം. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് തന്നെ മുന്നിൽ നിന്നയാളാണ് നിലവിലെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. രണ്ടുതവണത്തെ തെരഞ്ഞെടുപ്പിലും ചന്ദ്രശേഖർ റാവു തെലങ്കാനയുടെ നായകനായപ്പോൾ ഇത്തവണ കോൺഗ്രസിന് മുന്നിൽ അടിപതറി.

Tags:    
News Summary - Assembly elections outcome not to impact Lok Sabha polls: Supriya Sule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.