ഗുജറാത്തിൽ മാറ്റത്തിന്റെ കൗണ്ട് ഡൗൺ ക്ലോക്ക് സ്ഥാപിച്ച് കോൺഗ്രസ്; ഫലം വന്നപ്പോൾ ബഹുദൂരം പിന്നിൽ

അഹമ്മദാബാദ്: വിജയികളെ നിർണയിക്കുന്ന സമയം കണ്ടെത്തുന്നതിന് ഗുജറാത്തിൽ കൗണ്ട് ഡൗൺ ക്ലോക്ക് സ്ഥാപിച്ച് കോൺഗ്രസ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലത്തിൽ കോൺഗ്രസ് ബി.ജെ.പിക്ക് വളരെ പിന്നിൽ രണ്ടാം സ്ഥാനമാണ് പ്രഖ്യാപിച്ചത്. എന്നാൽ തങ്ങൾ വിജയിക്കുമെന്ന് പ്രതീക്ഷിച്ച കോൺഗ്രസ് അഹമ്മദാബാദിലെ ഹെഡ് ക്വാർട്ടേഴ്സിലാണ് കൗണ്ട് ഡൗൺ ക്ലോക്ക് സ്ഥാപിച്ചത്.

സംസ്ഥാനത്തെ 182 സീറ്റുകളിലേക്ക് നടക്കുന്ന മത്സരത്തിൽ ട്രെന്റ് സെറ്റാകുന്ന സമയം കണ്ടെത്താൻ വേണ്ടിയാണ് ക്ലോക്ക് സ്ഥാപിച്ചത്. ഏഴ് വർഷം തുടർച്ചയായി ഭരിച്ച ബി.ജെ.പിയെ സംസ്ഥാനം തള്ളുമെന്നും മാറ്റത്തിന്റെ കൗണ്ട് ഡൗൺ ആണെന്നുമായിരുന്നു കോൺഗ്രസിന്റെ അവകാശവാദം.

​എന്നാൽ ആദ്യ ഫല സൂചനകളിൽ തന്നെ ബി.ജെ.പി എതിരാളികളെ ബഹുദൂരം പിന്നിലാക്കി അതിശക്തമായ നിലയിലാണ് മുന്നേറുന്നത്. 

Tags:    
News Summary - At Gujarat Congress HQ, Special Clock Counts Down To "Parivartan"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.