ചെറുമകളെ പുലിയുടെ വായിൽ നിന്ന് രക്ഷിച്ച് അപ്പൂപ്പനും അമ്മൂമ്മയും. മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിന് സമീപമാണ് സംഭവം. വീടിെൻറ വരാന്തയിൽ അമ്മൂമ്മക്കൊപ്പം കിടന്ന് ഉറങ്ങുകയായിരുന്ന രണ്ടുവയസുകാരിയെയാണ് പുലി കടിച്ചുകൊണ്ട് പാഞ്ഞത്.
കുട്ടിയുടെ നിലവിളി കേട്ട 50കാരിയായ ബസന്തിഭായ് ഗുർജാർ ഉണർന്നപ്പോൾ കണ്ടത് കുട്ടിയെ വായിലാക്കി നിൽക്കുന്ന പുലിയെയാണ്. ചാടിയെഴുന്നേറ്റ ബസന്തി ഭായ് തെൻറ സർവ്വ ശക്തിയും എടുത്ത് പുലിയെ തൊഴിച്ചു. എന്നാൽ കുട്ടിയുടെ കടി വിടാൻ പുലി തയ്യാറായിരുന്നില്ല. ഇതിനിടെ ശബ്ദം കേട്ട് ബസന്തി ഭായിയുടെ ഭർത്താവും എഴുന്നേറ്റു. തുടർന്ന് ഇരുവരും ചേർന്ന് പുലിയെ നേരിട്ടു. രണ്ടുപേരെ കണ്ട് പരിഭ്രാന്തനായ പുലി കുട്ടിയുടെ കടിവിടുകയും അപ്പൂപ്പനും അമ്മൂമ്മക്കും നേരേ തിരിയുകയും ചെയ്തു.
ഇൗ സമയം ശബ്ദംകേട്ട് കൂടുതൽ ആളുകൾ വരാൻ തുടങ്ങിയതോടെ പേടിച്ച പുലി കാട്ടിലേക്ക് ഒാടി രക്ഷപ്പെടുകയായിരുന്നു. കുട്ടിക്ക് കാര്യമായ പരിക്കുപറ്റിയില്ലെന്നും പ്രാഥമിക ശുശ്രൂഷകൾക്കുശേഷം സുഖം പ്രാപിക്കുന്നതായും ബസന്തി ഭായ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കുനോ നാഷനൽ പാർക്കിൽ നിന്ന് പുറത്തുകടന്ന പുലിയാണ് കുട്ടിയെ ആക്രമിച്ചത്. 'ഇവിടെ ഞങ്ങൾ ഏറെ വർഷങ്ങളായി ജീവിക്കുകയാണ്. എന്നാൽ ഇതുവരെ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല'-ബസന്തിഭായ് ഗുർജാർ പറഞ്ഞു. പാർക്കിെൻറ സുരക്ഷ വർധിപ്പിക്കുമെന്നും പരിക്കേറ്റവർ ആവശൽമായ ചികിത്സ നൽകുമെന്നും കുനോ ഡിവിഷനൽ ഫോറസ്റ്റ് ഒാഫീസർ പി.കെ.വർമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.