ന്യൂഡൽഹി: അതീഖ് അഹ്മദിന്റെ കൊലയാളികൾക്കെതിരെ യു.എ.പി.എ ചുമത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. അതീഖ് അഹ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാറും യു.പി സർക്കാറും പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതീഖിന്റെ കൊലയാളികൾ തീവ്രവാദികളാണ്. അവർ തീവ്ര ആശയങ്ങൾ സ്വീകരിച്ചവരാണ്. സർക്കാർ അവരെ തടഞ്ഞെ മതിയാകുവെന്ന് അദ്ദേഹം പറഞ്ഞു. അതീഖിനേയും അഷ്റഫിനെയും വെടിവെച്ചവർക്ക് നേരെ ഒരു തവണ പോലും പൊലീസ് വെടിയുതിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ രാജ്യത്ത് വിലങ്ങണിയിക്കപ്പെട്ടവരും പൊലീസ് കസ്റ്റഡിയിലുള്ളവരുമാണ് കൊല്ലപ്പെടുന്നത്. ബുള്ളറ്റുകൾ അവർക്ക് നേരെ പായുമ്പോൾ പൊലീസ് ഒരു തവണ പോലും നിറയൊഴിക്കുന്നില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി. ഏപ്രിൽ 15നാണ് അതീഖിനേയും അഷ്റഫിനേയും കൊലപ്പെടുത്തിയത്. മാധ്യമപ്രവർത്തകരെന്ന വ്യാജേനയെത്തിയ പ്രതികൾ അതീഖിനേയും അഷ്റഫിനേയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.