ആതിഷിയും സൗരഭ് ഭരദ്വാജും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഡൽഹി ആം ആദ്മി സർക്കാറിലെ പുതിയ മന്ത്രിമാരായി പാർട്ടി മുതിർന്ന നേതാക്കളായ സൗരഭ് ഭരദ്വാജും ആതിഷിയും സത്യപ്രതിജ്ഞ ചെയ്തു. ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേന മുമ്പാകെയാണ് ഇരുവരും സത്യവാചകം ചൊല്ലിയത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു.

മദ്യനയ കുംഭകോണ കേസിൽ ജയിലിലായതിന് പിന്നാലെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദർ ജെയിനും ഔദ്യോഗിക പദവികൾ രാജിവെച്ചതിനെ തുടർന്നാണ് പിൻഗാമികളായി സൗരഭ് ഭരദ്വാജിനെയും ആതിഷിയെയും പാർട്ടി തെരഞ്ഞെടുത്തത്.

തെക്കൻ ഡൽഹിയിലെ​ ഗ്രേറ്റർ കൈലാഷ് നിയോജക മണ്ഡലത്തിൽ നിന്നാണ് സൗരഭ് ഭരദ്വാജ് നിയമസഭയിലെത്തിയത്. ഡൽഹി ജൽ ബോർഡ് വൈസ് ചെയർമാൻ കൂടിയായ ഇദ്ദേഹം എ.എ.പിയുടെ മുഖ്യവക്താവാണ്. 2013-14 കാലത്ത് 49 ദിവസം മാത്രം ഡൽഹിയിൽ അധികാരത്തിലിരുന്ന കെജ്രിവാൾ മന്ത്രിസഭയിൽ അംഗമായിരുന്നു ഭരദ്വാജ്.

എ.എ.പി രാഷ്ട്രീയകാര്യ സമിതിയംഗമായ ആതിഷി കൽകാജി മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിസോദിയയുടെ ഉപദേഷ്ടകയായും പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷത്തിനിടെ ആം ആദ്മി പാർട്ടിയുടെ മുഖ്യധാരയിലേക്ക് ഉയർന്ന വനിതാ നേതാവാണ് ആതിഷി.

Tags:    
News Summary - Atishi and Saurabh Bharadwaj were sworn in as Delhi ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.