മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് ജലാറ്റിൻ സ്റ്റിക്കുകളുമായി കണ്ടെത്തിയ സ്കോർപിയോയുടെ ഉടമ മൻസൂഖ് ഹിരേനെ കൊലപ്പെടുത്തിയ ശേഷം കടലിടുക്കിൽ കൊണ്ടു തള്ളിയതാകാമെന്ന് എ.ടി.എസ്.
വ്യാഴാഴ്ച രാത്രി ഹിരേന്‍ സമാനമായ ഡമ്മി എ.ടി.എസ് സംഘം സംഭവസ്ഥലത്ത് കൊണ്ടു തള്ളി. ഹിരേെൻറ മൃതദേഹം കണ്ടെത്തിയത് പോലെ ഡമ്മി ചതുപ്പിൽ തങ്ങി നിന്നു.
വേലിയേറ്റത്തിൽ ഒലിച്ചുപോകുമെന്ന കണക്കുകൂട്ടലിലാകാം കൊലയാളികൾ മൃതദേഹം കൊണ്ടിട്ടതെന്നും എന്നാൽ, വേലിയിറക്കം കാരണം മൃതദേഹം ചതുപ്പിൽ തന്നെ തങ്ങിനിൽക്കുകയായിരുന്നുവെന്നും കരുതുന്നു. വ്യാഴാഴ്ച രാത്രി വേലിയിറക്കമുള്ള സമയത്താണ് എ.ടി.എസ് ഡമ്മി പരീക്ഷിച്ചത്. ഹിരേൻ 'പൊലീസ് ഉദ്യോഗസ്ഥനെ' കാണാൻ പോയ ഗോഡ്ബന്ദർ റോഡിന് സമാന്തരമാണ് മൃതദേഹം കണ്ടെത്തിയ കടലിടുക്ക്.
ഹിരേെൻറ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈലുകളും പഴ്സും സ്വർണാഭരണങ്ങളും ഇതുവെര കണ്ടെത്താനായിട്ടില്ല. ഹിരേെൻറ മാസ്കിനകത്ത് അഞ്ച് ടവ്വലുകൾ ചുരുട്ടിവെച്ച നിലയായിരുന്നുവെന്നും അവ വായിൽ തിരുകിയിരുന്നില്ലെന്നും എ.ടി.എസ് വൃത്തങ്ങൾ പറഞ്ഞു. മുഖത്ത് പോറലുകളുമുണ്ട്.
ഇതിനിടയിൽ, ഹിരേെൻറ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെയെ ക്രൈംബാഞ്ചിൽനിന്ന് സിറ്റിസൺ ഫെസിലിറ്റേഷൻ സെൻററിലേക്ക് മാറ്റി. പാസ്പോർട്ട് അടക്കം പൊതു ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിശോധന നടത്തുന്ന വിഭാഗമാണിത്. ഹിരേനെ സച്ചിൻ വാസെ കൊലപ്പെടുത്തിയതാണെന്ന് ഭാര്യ വിമല പരാതിയിൽ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.