ബംഗളൂരു: ഭരണഘടന സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത മുഖ്യമന്ത്രി മമത ബാനർജി നടത്തുന്ന ധർണക്ക് പിന്തുണയുമായി കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. മമതക്കൊപ്പമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഒരു സംസ്ഥാനത്തിന്‍റെ ഭരണഘടനാവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണ് ബംഗാളിൽ നടന്നതെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു.
മഹാരാഷട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറേയും മമതക്ക് പിന്തുണ പ്രഖ്യാപിച്ചു. കേന്ദ്രത്തിന്‍റെ കടന്നാക്രമണത്തെ ചെറുത്ത മമതയുടെ നടപടിക്ക് പിന്തുണയർപ്പിക്കുന്നുവെന്നാണ് രാജ് താക്കറേയുടെ ട്വീറ്റ്.
ബംഗാളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടി അംഗങ്ങൾ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തുമെന്നും ഇതിനെതിരെ കരട് തയാറാക്കുമെന്നും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു പറഞ്ഞു.
അതിനിടെ, മമതയുടെ ധർണ കൊൽക്കത്തയിൽ തുടരുകയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും മമതയെ കാണാൻ കൊൽക്കത്തയിലെത്തുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.