രാകേഷ് ടികായത്തിനു നേരെ മഷി ആക്രമണം; കന്നഡയിൽ സംസാരിക്കാത്തതിനാലെന്ന് പ്രതികൾ

ബംഗളൂരു: കർഷക നേതാവും ഭാരതീയ കിസാൻ യൂനിയൻ നേതാവുമായ രാകേഷ് ടികായത്തിനെതിരെ മഷിപ്രയോഗം നടത്തിയത് കന്നഡയിൽ സംസാരിക്കാത്തത് കൊണ്ടാണെന്ന് പ്രതികളുടെ മൊഴി.

ബംഗളൂരുവിലെ ഗാന്ധി ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ടികായത്തിനുനേരെ അക്രമണമുണ്ടായത്. ടികായത്തിന്‍റെതടക്കം ദേശീയ കർഷക നേതാക്കളുടെ പേരുകൾ പരാമർശിച്ച് മറ്റൊരു കർഷക നേതാവ് പണം ആവശ്യപ്പെടുന്ന ഒളികാമറ ദൃശ്യങ്ങൾ ഒരു പ്രാദേശിക ചാനൽ പുറത്തു വിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാനെത്തിയതായിരുന്നു അദ്ദേഹം. സംസാരിച്ചുകൊണ്ടിരിക്കെ അക്രമികൾ വേദിയിലേക്ക് കയറിവരുകയും ഒരാൾ ടികായത്തിന്‍റെ മുഖത്ത് മഷിയൊഴിക്കുകയുമായിരുന്നു.

കൂടാതെ പ്രതികൾ പ്രധാമന്ത്രിയുടെ പേര് വിളിച്ചു പറയുകയും ചെയ്തിരുന്നു. തുടർന്ന് ഭാരത രക്ഷണ വേദിക് അധ്യക്ഷൻ ഭാരത് ഷെട്ടി, ശിവകുമാർ, പ്രദീപ് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ആറു ദിവസത്തേക്കാണ് പ്രതികളെ റിമാൻഡ് ചെയ്തത്. പ്രതികൾ മുൻപും പല കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടിട്ടുണ്ടെന്നും പ്രതികളുടെ മൊഴികൾ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - ‘Attacked Rakesh Tikait for not speaking in Kannada’: Accused tell Karnataka Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.