കൊൽക്കത്ത: നടിയെ ഭീഷണിപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. ബംഗാളി നടിയായ സ്വരലിപി ചാറ്റർജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം കൗൺസിലർക്ക് വേണ്ടി പ്രവർത്തിക്കുന്നവരെന്ന വ്യാജേന അജ്ഞാത സംഘം നടിയുടെ കൊൽക്കത്തയിലെ കോഫി ഷോപ്പിൽ എത്തിയിരുന്നു. സമീപ പ്രദേശത്ത് നടക്കാനിരിക്കുന്ന സംഗീത പരിപാടിക്ക് സംഭാവനയായി പണം നൽകണമെന്ന് പ്രതികളിലൊരാളായ ബിജോയ് ദത്ത ആവശ്യപ്പെട്ടു. പണം തരാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെ പ്രതികൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. സംഭവത്തിൽ ഉടൻ തന്നെ വനിതാ കമ്മീഷന് പരാതി നൽകിയതായും സ്വരലിപി പറഞ്ഞു.
ലോക്കൽ പൊലീസിൽ പരാതി നൽകി മടങ്ങുന്ന വഴിയിൽ വച്ച് തന്നെയും സുഹൃത്തിനേയും ബൈക്കിലെത്തിയ സംഘം പിൻതുടരുകയായിരുന്നുവെന്നും നടി പൊലീസിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.