ആസ്​ട്രേലിയൻ വിസക്ക്​ ഒാൺലൈൻ സംവിധാനം

മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഒാ​ൺ​ലൈ​ൻ വി​സ സം​വി​ധാ​നം വ​രു​ന്നു. നി​ല​വി​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ളി​ത​മാ​ക്കി​യാ​ണ്​ ആ​സ്​​​ട്രേ​ലി​യ​ൻ സ​ർ​ക്കാ​ർ പു​തി​യ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്​. ജൂ​ലൈ ഒ​ന്നു​മു​ത​ൽ ഇൗ ​സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​ന്ത്യ​ക്കാ​ർ​ക്കി​ട​യി​ൽ അ​വ​ധി​ക്കാ​ല ആ​സ്​​ട്രേ​ലി​യ​ൻ സ​ന്ദ​ർ​ശ​നം വ​ർ​ധി​ച്ച​തോ​ടെ​യാ​ണ്​ ആ​സ്​​​ട്രേ​ലി​യ​യി​ലെ ഡി​പാ​ർ​ട്ട്​​മ​​െൻറ്​ ഒാ​ഫ്​ ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ്​​ ബോ​ർ​ഡ​ർ പ്രൊ​ട്ട​ക്​​ഷ​ൻ (ഡി.​െ​എ.​ബി.​പി) താ​ൽ​ക്കാ​ലി​ക വി​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കു​േ​റ​ക്കൂ​ടി എ​ളു​പ്പ​മാ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇൗ ​വ​ർ​ഷം ആ​ദ്യ നാ​ലു​മാ​സ​ത്തി​നി​െ​ട 65,000ഒാ​ളം പേ​ർ ആ​സ്​​ട്രേ​ലി​യ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ആ​സ്​​ട്രേ​ലി​യ​ൻ സ​ർ​ക്കാ​റി​​​െൻറ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള  ‘ഇ​മ്മി​’ അ​ക്കൗ​ണ്ട്​ പോ​ർ​ട്ട​ലി​ലൂ​ടെ​യാ​ണ്​ ഒാ​ൺ​ലൈ​നി​ലൂ​ടെ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

Tags:    
News Summary - Australia Announces Online Visa Application Facility For Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.