ലോകത്ത് ഏറ്റവും വേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ നാല് ഇന്ത്യൻ സിറ്റികൾ

ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും വേഗം വികസിച്ചുകൊണ്ടിരിക്കുന്ന 10 നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ നഗരങ്ങളും. നാല് ഇന്ത്യൻ നഗരങ്ങളാണ് പട്ടികയിൽ ഇടംനേടിയത്. 

 ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് റിയൽ എസ്റ്റേറ്റ് സേവന കമ്പനിയായ സാവിൽസ് ആണ് ഗ്രോത്ത് ഹബ്സ് ഇൻഡക്സ് റാങ്ക് പട്ടിക പുറത്തുവിട്ടത്.

നഗരങ്ങളുടെ ജി.ഡി.പി വളർച്ച നിരക്ക്, വ്യക്തികളുടെ സമ്പത്ത്, ജനസംഖ്യ, കുടിയേറ്റം എന്നിവയനുസരിച്ചാണ് പട്ടിക തയാറാക്കിയത്. പട്ടികയിൽ ഒന്നാംസ്ഥാനത്ത് ബംഗളൂരു ആണ്. വിയറ്റ്നാം നഗരമായ ഹെ ചി മിൻഹ് സിറ്റിയാണ് രണ്ടാമത്. മൂന്നും അഞ്ചും എട്ടും സ്ഥാനങ്ങളിൽ യഥാക്രമം ഡൽഹി, ഹൈദരാബാദ്, മുംബൈ നഗരങ്ങളാണ്. ചൈനയിലെ ഷെൻഷെൻ, വിയറ്റ്നാമിലെ ഹാനോയ്, ഗ്യാങ്ഷോ, മനില, റിയാദ് എന്നിവയാണ് പട്ടികയിലെ മറ്റ് നഗരങ്ങൾ.

Tags:    
News Summary - Hyderabad among top 10 fastest developing cities in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.