ന്യൂഡൽഹി: മ്യൂസിയം ആയിരുന്ന അയ സോഫിയ മസ്ജിദ് ആക്കാനുള്ള തീരുമാനം ഉന്നത കോടതിയുടേത് ആണെന്നും ഇത് തുർക്കിയുടെ മതേതര പ്രതിച്ഛായക്ക് തിരിച്ചടിയല്ലെന്നും ഇന്ത്യയിലെ തുർക്കി അംബാസഡർ സാക്കിർ ഒസ്കാൻ ടോറൺലർ.
ബാബരി മസ്ജിദ്/ അയോധ്യ വിഷയത്തിൽ കേസിൽ ഇന്ത്യൻ സുപ്രീംകോടതിയുടെ വിധിയിൽ നിന്ന് ഏറെ വ്യത്യസ്തമല്ല അയ സോഫിയ വിഷയത്തിൽ തുർക്കി കോടതി ഉത്തരവ്.
ഇത്തരം കാര്യങ്ങൾ നമ്മുടെ ജനാധിപത്യത്തിലെ മതേതര സ്വഭാവത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന ഭേദഗതിക്ക് തുർക്കി വോട്ടർമാർ അനുമതി നൽകിയിട്ടും പ്രസിഡൻറ് റജബ് ത്വയ്യിബ്് ഉർദുഗാൻ ഭരണഘടന മാറ്റിയെഴുതാൻ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
LATEST VIDEO:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.