അയോധ്യയിൽ നിർമിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖ

അയോധ്യയിലെ പള്ളിക്ക്​ മൗലവി അഹ്​മദുല്ല ഷായുടെ പേരു നൽകിയേക്കും

അയോധ്യ: ബാബരി മസ്​ജിദ്​ കേസിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിർമിക്കുന്ന പള്ളിക്ക്​ സ്വാതന്ത്ര്യ സമരസേനാനി മൗലവി അഹ്​മദുല്ല ഷായുടെ പേരു​നൽകാൻ ആലോചന. സുന്നി വഖഫ്​ ബോർഡി​‍െൻറ കീഴിലുള്ള ട്രസ്​റ്റായ ഇന്തോ ഇസ്​ലാമിക്​ കൾചറൽ ഫൗണ്ടേഷനാണ്​ പള്ളി നിർമാണത്തി​‍െൻറ ചുമതല.

ട്രസ്​റ്റ്​ യോഗം ചേർന്ന്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന്​ സെക്രട്ടറി അത്തർ ഹുസൈൻ പറഞ്ഞു. മൗലവി അഹ്​മദുല്ല ഷാ, 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. അവധ്​ മേഖലയിലെ 'വിപ്ലവത്തി​‍െൻറ കാവൽ വിളക്ക്​' എന്നാണ്​ ഇദ്ദേഹം അറിയപ്പെടുന്നത്​.

പള്ളിക്ക്​ ബാബറി​‍െൻറ പേരുതന്നെ വേണമെന്ന്​ ആവശ്യമുയർന്നിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ഷാ, 1858 ജൂൺ അഞ്ചിനാണ്​ വീരമൃത്യു വരിച്ചത്​. പള്ളി നിർമിക്കാൻ കോടതി വിധിയുടെ അടിസ്ഥാനത്തിൽ യു.പി സർക്കാർ അഞ്ചേക്കാറാണ്​ അനുവദിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.