ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാമക്ഷേത്രം തുറക്കും; നേട്ടമാക്കാൻ ബി.ജെ.പി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുറന്നുകൊടുക്കുമെന്ന് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. 2024 ജനുവരിയിലായിരിക്കും ക്ഷേത്രം ​പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുക. ഇതിന് പിന്നാലെ രാജ്യ​ത്ത് ​പൊതുതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

2023 അവസാനത്തോടെ ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കും. ഉദ്ഘാടനത്തിന്റെ ചടങ്ങുകൾ 2024 ജനുവരി 14നോ 15നോ നടക്കും. ഒരു മാസം നീളുന്ന പരിപാടികളാവും ഉണ്ടാവുക. രാമജന്മഭൂമി ​തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായിയാണ് ഇക്കാര്യം അറിയിച്ചത്. 2023 ഡിസംബറിൽ തന്നെ ക്ഷേത്ര നിർമ്മാണം പൂർത്തിയാകു​മെങ്കിലും ഭക്തരെ അനുവദിക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് ക്ഷേത്രട്രസ്റ്റ് ഭാരവാഹി അറിയിച്ചു.

രാമക്ഷേത്രം മാത്രമല്ല ജന്മഭൂമി കോംപ്ലക്സിൽ നിർമ്മിക്കുന്ന മറ്റ് ആറ് കെട്ടിടങ്ങളുടെ നിർമാണവും അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന് അറിയിച്ചു. ഒരു കിലോ മീറ്റർ നീളത്തിൽ രാമക്ഷേത്രത്തിന് ചുറ്റും മതിലുമുണ്ടാകും. രാമജന്മഭൂമിയിൽ വാൽമീകി, നിഷാദരാജ്, ജടായു എന്നിവർക്കും ക്ഷേത്രങ്ങളുണ്ടാവും.

Tags:    
News Summary - Ayodhya Ram Mandir set to complete by end of 2023; ceremony to begin in January 2024 before LS elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.