വീണ്ടും ബോംബ് ഭീഷണി; ഇൻഡിഗോ നാഗ്പൂർ-കൊൽക്കത്ത വിമാനത്തിന് റായ്പൂരിൽ അടിയന്തര ലാൻഡിങ്

റായ്പൂർ: ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോയുടെ നാഗ്പൂർ-കൊൽക്കത്ത വിമാനം റായ്പൂരിൽ അടിയന്തരമായി ഇറക്കി. 187 യാത്രക്കാരും ആറ് ജീവനക്കാരുമായി കൊൽക്കത്തയിലേക്ക് പോയ വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് വ്യാഴാഴ്ച രാവിലെ റായ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. 

നാഗ്പൂരിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട വിമാനം അധികൃതർക്ക് ലഭിച്ച ഭീഷണിയെ തുടർന്ന് വഴിതിരിച്ചുവിട്ടതായി റായ്പൂർ സീനിയർ പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് പറഞ്ഞു.

രാവിലെ ഒമ്പത് മണിക്ക് ശേഷം വിമാനം ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. നിർബന്ധിത സുരക്ഷാ പരിശോധനകൾക്കായി ഉടൻ ഐസൊലേഷൻ ബേയിലേക്ക് കൊണ്ടുപോയതായി ഉദ്യോഗസ്ഥർ പറഞ്ഞു. ടെക്‌നിക്കൽ സ്റ്റാഫും ബോംബ് സ്‌ക്വാഡും ചേർന്ന് വിമാനം വിശദമായി പരിശോധിച്ചുവരികയാണ്.

Tags:    
News Summary - IndiGo Nagpur-Calcutta flight makes emergency landing in Raipur after bomb threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.