ആസാദ് ഫെലോഷിപ്: എം.പിമാർ മന്ത്രിയെ കാണും

ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാന ആസാദ് ദേശീയ ഫെലോഷിപ് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ നേരിട്ടു കണ്ട് ആവശ്യപ്പെടാൻ കേരളത്തിൽനിന്നുള്ള ലോക്സഭാംഗങ്ങൾ തീരുമാനിച്ചു.

സ്കോളർഷിപ് നിർത്തലാക്കിയത് ന്യൂനപക്ഷ വിരുദ്ധ നീക്കമാണെന്ന് കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് ലോക്സഭയിൽ കുറ്റപ്പെടുത്തി. ന്യൂനപക്ഷ സമുദായങ്ങളിൽപെട്ട പാവപ്പെട്ട വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാക്കുന്നതാണ് സർക്കാർ തീരുമാനം. മുസ്ലിം, ക്രൈസ്തവ, ജൈന, ബുദ്ധ, പാഴ്സി, സിഖ് സമുദായത്തിൽപെട്ട വിദ്യാർഥികളെ ദ്രോഹിക്കുന്നതാണ് മോദിസർക്കാറിന്‍റെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് ഏറെ പ്രയോജനപ്പെടുന്ന ഫെലോഷിപ് രാജ്യത്തെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ മൗലാന അബുൽ കലാം ആസാദിന്‍റെ സ്മരണാർഥം 2006ൽ അന്നത്തെ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ് താൽപര്യമെടുത്ത് ആരംഭിച്ചതാണ്. ആസാദ് ഫെലോഷിn, ഉപയോക്താക്കൾ മറ്റു ഫെലോഷിപ്പുകൾ നേടുന്നു എന്ന വാദം നിരത്തി സ്കോളർഷിപ് തടയാൻ ശ്രമിക്കുന്നതിനു പകരം ആധാർ അടിസ്ഥാനപ്പെടുത്തിയ സ്കോളർഷിപ്പ് അപേക്ഷകൾ നടപ്പാക്കിയാൽ മതിയെന്നും എം.പി പറഞ്ഞു.

Tags:    
News Summary - Azad Fellowship: MPs will meet the minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.